ജെ.സി.ഐ.ചുള്ളിക്കര യൂണിറ്റ് വാരാഘോഷം സമാപിച്ചു

രാജപുരം: ജെ.സി.ഐ.വാരാഘോഷ സമാപനത്തിന്റെ ഭാഗമായി ജെ.സി.ഐ.ചുള്ളിക്കരയുടെ നേതൃത്വത്തില്‍ മലയോരത്തെ ചിത്രകാരന്‍മാരായ സരിഗ രാജേന്ദ്രന്‍ പനത്തടി, രവീന്ദ്രന്‍ കൊട്ടോടി, ബാലു ചുള്ളിക്കര, ശ്വേത കൊട്ടോടി, കാര്‍ത്തിക രവീന്ദ്രന്‍ എന്നിവരെ പങ്കെടുപ്പിച്ച് ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ തയ്യാറാക്കിയ ചിത്രങ്ങള്‍ ലേലം ചെയ്ത് ലഭിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ.യൂണിറ്റ് പ്രസിഡന്റ് സന്തോഷ് ജോസഫ് അധ്യക്ഷത വഹിച്ചു. സോണ്‍ ഡയറക്ടര്‍ വി.കെ.സജിത്ത് കുമാര്‍ മുഖ്യാതിഥിയായിരുന്നു. മാലക്കല്ല് വികസന സമിതി ചെയര്‍മാന്‍ ജോസ് ആനിമൂട്ടില്‍, സജി എയ്ഞ്ചല്‍, എന്‍.കെ.മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply