രാജപുരം: സംസ്ഥാന സര്‍ക്കാര്‍ ആദിവാസികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാലക്കല്ലിലെ പനത്തടി ട്രൈബല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി.പ്രസിഡന്റ് ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കൃഷ്ണന്‍ പയാളം അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റ് വി.കുഞ്ഞിക്കണ്ണന്‍, കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍, രതീഷ് കാട്ടുമാടം, രാഘവന്‍ അരിങ്കല്ല്, സുന്ദരന്‍ ഒരള, പ്രഭാകരന്‍ കൊട്ടകുന്ന്, രാമചന്ദ്രന്‍ എടത്തോട്, വിമല കള്ളാര്‍, രാഘവന്‍ ബളാല്‍, സിജോ ചാമക്കാല, രാജീവന്‍ ചീരോല്‍ എന്നിവര്‍ പ്രസംഗിച്ചു.