വാരാഘോഷം സമാപിച്ചു

അമ്പലത്തറ: ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ ഭാഗമായി ആനക്കല്ല് ഗോവിന്ദന്‍ സ്മാരക വായനശാല സംഘടിപ്പിച്ച ഓണ്‍ലൈന്‍ ആഘോഷ പരിപാടികളുടെ സമാപനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ടി.പി. വന്ദന അധ്യക്ഷത വഹിച്ചു.
താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എ.ആര്‍.സോമന്‍, സി.ബാബുരാജ്, ടി.കെ.പുരുഷോത്തമന്‍, സുനില്‍ പാറപ്പള്ളി, ബിജു ബാത്തൂര്‍ എന്നിവര്‍ സംസാരിച്ചു. വാരാഘോഷത്തിന്റെ ഭാഗമായി പ്രഭാഷണം, പുസ്തക പരിചയം, എഴുത്തനുഭവങ്ങള്‍, പുസ്തകാസ്വാദനം, കലാപരിപാടികള്‍, പുതിയ അംഗങ്ങളെ ചേര്‍ക്കല്‍, പുസ്തക സമാഹരണം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിച്ചു.

Leave a Reply