കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷക ദ്രോഹ നിയമ നിര്‍മ്മാണത്തിനെതിരെ ഡെല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മാലക്കല്ലില്‍ കര്‍ഷക രക്ഷാ സമിതി രൂപീകരിച്ചു കര്‍ഷകന് സ്വന്തം ഭൂമിയില്‍ സ്വന്തനിലയില്‍ കൃഷി ചെയ്യുന്നതിനും വിപണനം നടത്തുന്നതിനും ഉള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുകയും അവശ്യ സാധനങ്ങള്‍ പൂഴ്ത്തിവച്ച് വീലക്കയറ്റം ഉണ്ടാക്കിയാല്‍ അവ പിടിച്ചെടുത്ത് പൊതു വിപണിയില്‍ എത്തിക്കാന്‍ ഗവണ്‍മെന്റുകള്‍ക്ക് അധികാരം നല്‍കുന്ന നിയമം അസാധുവാക്കുന്ന വിധം പുതിയ നിയമനിര്‍മ്മാണം നടത്തി കൊണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി നിര്‍മ്മിച്ചിരിക്കുന്ന കേന്ദ്ര നിയമം ജനാധിപത്യത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്ന് യോഗം കുറ്റപ്പെടുത്തി
ഇതു കര്‍ഷകരുടെ മാത്രം പ്രശ്‌നമല്ലാ രാജ്യത്തെ എല്ലാ വിഭാഗത്തിലും പെട്ട കോടിക്കണക്കിന് ജനങ്ങളെ ദാരിദ്ര്യത്തിലേക്കും അടിമത്തത്തിലേക്കും തള്ളിയിടുന്ന നിയമമാണ് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ഇത് സാരമായി ബാധിക്കും
ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നതിനു മുമ്പ് ജര്‍മി മാരുടെ കുടിയാന്‍മാരെപ്പോലയും ബ്രിട്ടീഷുകാരുടെ അടിമകളായിരുന്ന ഇന്ത്യക്കാരെപ്പോലെയും രാജ്യത്തെ ജനങ്ങളെ കോര്‍പ്പറേറ്റുകളുടെ അടിമകളാക്കാനുള്ള ഹിഡന്‍ അജണ്ടയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്നത് ‘
യോഗത്തില്‍ വെള്ളരിക്കുണ്ട് ഫാര്‍മേഴ്‌സ് ക്ലബ് അംഗങ്ങളായ സണ്ണി പൈകട ‘ കെ.എന്‍.ബിജു’
എ.കെ.മാത്യു ആലക്കാപ്പട വില്‍ ‘കെ.സി.ജോയി കൊച്ചിക്കുന്നേല്‍ ഐ.കെ. സ്വീറ്റ് ഇട്ടി പ്ലാക്കല്‍ ടോമി വാഴപ്പിള്ളില്‍ അബ്രഹാം കടുതോടില്‍ സണ്ണി വി.എം. വാണിയപ്പുര സഖറിയാസ് വടാന എന്നിവര്‍ പ്രസംഗിച്ചു
സമിതി കോടിനേറ്റര്‍മാരായി എ.കെ.മാത്യു ആലക്കാപ്പട വില്‍
ഷിനോ പോത്തനാമ ല
പി.ജെ.തോമസ് പാലത്ത നാടിയില്‍ അബ്രാഹം കടുതോടിയില്‍ സഖറിയാസ് വടാന എന്നിവരെ തിരഞ്ഞെടുത്തു
റിപ്പപ്ലിക് ദിനത്തില്‍ കര്‍ഷകസംഘടനകള്‍ ഡല്‍ഹിയില്‍ നടത്തുന്ന ട്രാക്ടര്‍ റാലിക്ക് പിന്തുണയറിയിക്കാന്‍ അന്നേ ദിവസം കേരളത്തിലെ കര്‍ഷകസംഘടനകള്‍ തിരുവനന്തപുരം അദാനി പോര്‍ട്ടി ലേക്ക് നടത്തുന്ന ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാന്‍ 15-ാം തിയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3: മണിക്ക് വെള്ളരിക്കുണ്ടില്‍ നിന്നും യാത്രയാകുന്ന കര്‍ഷക സംഘത്തിന് അഭിവാദ്യമര്‍പ്പിക്കാന്‍ മാലക്കല്ല് പ്രദേശത്തു നിന്ന് അമ്പതില്‍പ്പരം ആളുകള്‍ വെള്ളരിക്കുണ്ടില്‍ എത്തുവാന്‍ തീരുമാനിച്ചു