രാജപുരം: ജെ സി ഐ ചുള്ളിക്കരയും ബ്ലഡ് ഡോണേഴ്‌സ് കേരള കള്ളാര്‍ സോണും സംയുക്താഭിമുഖ്യത്തില്‍ കാസറഗോഡ് ജില്ലാ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടു കൂടി മാലക്കല്ല് സെന്റ് മേരീസ് സ്‌കൂള്‍ ഹാളില്‍ സന്നദ്ധരക്തദാനക്യാമ്പ്‌സംഘടിപ്പിച്ചു.ക്യാമ്പ് മാലക്കല്ല്‌ലൂര്‍ദ് മാതാ ചര്‍ച്ച് വികാരി ഫാ.ബെന്നി കന്നുവെട്ടിയില്‍ ഉദ്ഘാടനം ചെയ്തു.ജെ സി ഐ പ്രസിഡന്റ് സന്തോഷ് കെ കെ അധ്യക്ഷത വഹിച്ചു.മാലക്കല്ല് സെന്റ് മേരീസ് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി മുളവിനാല്‍, മുന്‍ ജെ സി ഐ പ്രസിഡന്റ് മാരായ ഷാജി പൂവക്കുളം, സന്തോഷ് ജോസഫ്, ബി ഡി കെ കോഡിനേറ്റര്‍ രതീഷ് കൊട്ടോടി, ജെസി ഐ സെക്രട്ടറിമണികണ്ഠന്‍ എന്നിവര്‍ പ്രസംഗിച്ചു.