രാജപുരം: പൂടംകല്ല് താലൂക്കാശുപത്രിയില്‍ കൊവിഡ് വാക്സിനേഷന്‍ എടുക്കാന്‍ വന്‍ തിരക്ക്. കൊവിഡ് വാക്സിന്‍ എടുക്കാന്‍ ആദ്യം ജനങ്ങള്‍ താല്പര്യം കാണിച്ചില്ലെങ്കിലും. കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന ഈ സാഹജര്യത്തില്‍ ജനങ്ങള്‍ കൂട്ടത്തോടെയാണ് ആശുപത്രികളില്‍ എത്തുന്നത്. ഇന്ന് അതിരാവിലെ മുതല്‍ ആളുകള്‍ വന്നതിനെ തുടര്‍ന്ന് 9 മണി ആയപ്പോള്‍ വാക്സിനേഷന്‍ സെന്ററില്‍ നിന്നും പൂടംകല്ല് ടൗണ്‍ വരെ നീണ്ട നിരയെത്തിയിരുന്നു. പനത്തടി പഞ്ചായത്തില്‍ 45 വയസ്സിനു മുകളിലും മൂവായിരത്തോളം പേരാണ് വാക്സിനേഷന്‍ എടുക്കേണ്ട എങ്കിലും ആകെ 2200 പേര്‍ മാത്രമേ എടുത്തിട്ടുള്ളൂ എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്.എന്നാല്‍ ഇന്നേ ദിവസം വന്ന മുഴുവന്‍ ആളുകള്‍ക്കും കൊവിഡ് വാക്സിന്‍ എടുക്കാന്‍ കഴിഞ്ഞു.