പി.കെ.രാമന്‍ അന്തരിച്ചു

പൂടംകല്ല്: കള്ളാര്‍ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റും, ദളിത് മഹാസഭ സംസ്ഥാന പ്രസിഡന്റുമായ പി.കെ.രാമന്‍ അന്തരിച്ചു. കള്ളാര്‍ മുണ്ടോട്ട് സ്വദേശിയാണ്. ഏറെ നാള്‍ അസുഖബാധിതനായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കള്ളാറിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. ഇന്നലെ അസുഖം മൂര്‍ച്ചിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടും പോകും വഴിയായിരുന്നു. അന്ത്യം. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവസാന കാലത്തോളം സമര രംഗത്തിറങ്ങിയ നേതാവായിരുന്നു പി.കെ.രാമന്‍. കള്ളാര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ നിന്ന് 136 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചാണ് പി.കെ.രാമന്‍ ജനപ്രതിനിധിയായത്. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ഒക്ലാവ് കൃഷ്ണനായിരുന്ന എതിര്‍ സ്ഥാനാര്‍ഥി. പഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് നിരവധി വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച നേതാവായിരുന്നു പി.കെ.രാമന്‍. പൂടംകല്ല് താലൂക്ക് ആശുപത്രി വഴി കാഞ്ഞിരത്തടിയിലേക്ക് റോഡ് നിര്‍മിച്ച് ടാറിങ് നടത്തിയത് ഇദ്ദേഹത്തിന്റെ ശ്രമഫലമായിരുന്നു. പഞ്ചായത്തിനകത്ത് മറ്റു നിരവധി റോഡുകളും നിര്‍മിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ യശോധ. മകള്‍: ധന്യ രാമന്‍ ( തിരുവനന്തപുരം). മരുമകന്‍ : രാജന്‍ കോവളം.

Leave a Reply