എരുമക്കുളം തടിയൻവളപ്പിലെ വ്യാജ വാറ്റ് കേന്ദ്രം എക്സൈസ് സംഘം നശിപ്പിച്ചു. 770 ലിറ്റർ വാഷ് പിടികൂടി
പൂടംകല്ല്: കോടോം ബേളൂർ പഞ്ചായത്തിലെ എരുമക്കുളം തടിയൻ വളപ്പിൽ വ്യാജ വാറ്റ് കേന്ദ്രം എക്സൈസ് നശിപ്പിച്ചു. രഹസ്യ വിവരത്തെ തുടർന്നാണ് ഹോസ്ദുർഗ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.വി.പ്രസന്നകുമാറിൻ്റെ നേതൃത്വത്തിൽ തടിയംവളവിലെ വ്യാജ വാറ്റ് കേന്ദ്രത്തിൽ പരിശോധയ്ക്കെത്തിയത്. പരിശോധനയിൽ തടിയൻ വളപ്പ് എരുമക്കുളത്തിനടുത്തുള്ള തോട്ടിൻ കരയിലെ ഓടക്കാടുകൾക്കിടയിൽ നിന്നും ചാരായം വാറ്റാൻ പാകപ്പെടുത്തി ഒളിപ്പിച്ച് വെച്ച 770 ലിറ്റർ വാഷ് പിടിച്ചെടുത്തു കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 325 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി എം.മണി എന്നയാൾക്കെതിരെ കേസെടുത്തിരുന്നു. പരിശോധനയിൽ റേഞ്ച് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സജിത്ത്.കെ.എസ്, പ്രിവൻ്റീവ് ഓഫീസർ വി.ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീകാന്ത്. എ, ജോസഫ് അഗസ്റ്റിൻ, മൊയ്ദീൻ സാദിഖ്, അഖിലേഷ്.എം.എം എന്നിവർ പങ്കെടുത്തു.