പൂടംകല്ല്: മലയോര മേഖലയുടെ മുഖഛായ മാറ്റുന്ന കിഫ്ബി പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന നിര്‍ദിഷ്ട പടന്നക്കാട് – വെളളരിക്കുണ്ട് റോഡില്‍ പണിയുന്ന ആനപ്പെട്ടി, ബാനം പാലങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നു. ടെന്‍ഡര്‍ നടപടി യുടെ മുന്നോടിയായി പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗം എന്‍ജിനിയര്‍മാര്‍ സ്ഥലം സന്ദര്‍ശിച്ചു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ്, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രജനികൃഷ്ണന്‍, കോടോം-ബേളൂര്‍ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ പി.ഗോപാലകൃഷ്ണന്‍ ,വാര്‍ഡ് മെമ്പര്‍ ബിന്ദു രാമകൃഷ്ണന്‍, സിപിഎം ലോക്കല്‍ സെക്രട്ടറി ടി.വി.ജയചന്ദ്രന്‍, സിപിഐ ലോക്കല്‍ സെക്രട്ടറി എ.കെ.രാജപ്പന്‍ എന്നിവര്‍ സംബന്ധിച്ചു..