കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ ജെ യു) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം 140 എംഎല്‍എമാരെയും ആദരിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരനെയും, ഉദുമ എം എല്‍ എ സി.എച്ച് കുഞ്ഞമ്പുവിനെയും, തൃക്കരിപ്പൂര്‍ എംഎല്‍എ എം.രാജഗോപാലനെയും ആദരിച്ചു. കാസര്‍ഗോഡ് എംഎല്‍എ എന്‍.എ നെല്ലിക്കുന്ന് , മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫ് എന്നിവരെ ഇന്ന് കുമ്പള പ്രസ് ഫോറത്തില്‍ വച്ച് ജില്ലാ പ്രസിഡന്റ് ലത്തീഫ് ഉളുവാറിന്റെ നേതൃത്വത്തില്‍ ആദരിക്കും. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനം എത്രയും വേഗം നടപ്പിലാക്കാന്‍ ഇടപെടണമെന്ന് നിവേദനവും കൈമാറി. ചടങ്ങില്‍ ജില്ലാ സെക്രട്ടറി പ്രമോദ്