വിവിധ കാർഷിക വിഷയങ്ങൾ ഉയർത്തിക്കാട്ടി കർഷകമോർച്ച പനത്തടി പഞ്ചായത്ത് കമ്മറ്റി പനത്തടി കൃഷി ഭവന് മുന്നിൽ ധർണ നടത്തി
രാജപുരം: വിവിധ കാർഷിക വിഷയങ്ങൾ ഉയർത്തിക്കാട്ടി കർഷകമോർച്ച പനത്തടി പഞ്ചായത്ത് കമ്മറ്റി പനത്തടി കൃഷി ഭവന് മുന്നിൽ ധർണ നടത്തി. കാഞ്ഞങ്ങാട് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.കെ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.കർഷക മോർച്ച പഞ്ചായത്ത് പ്രസിഡൻ്റ് വി കൃഷ്ണൻകുട്ടി നായർ അധ്യക്ഷത വഹിച്ചു. മണ്ഡലം വൈസ് പ്രസിഡൻ്റ് ഒ.ജയറാം മാസ്റ്റർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി എം.കെ.സുരേഷ്, പഞ്ചായത്ത് ഭരണസമിതിയംഗം പ്രീതി കെ.എസ്, പഞ്ചായത്ത് കമ്മറ്റിയംഗങ്ങളായ പി.കൃഷ്ണകുമാർ, സന്തോഷ് മായത്തി, പി.ജെ.തങ്കച്ചൻ, ബിനു മായത്തി, ദേവപ്പുനായ്ക്ക് എന്നിവർ സംസാരിച്ചു.