തായന്നൂർ സർവീസ് സഹകരണ ബാങ്ക് അംഗ സമാശ്വാസ പദ്ധതി ഉദ്ഘാടനം ബാങ്ക് മുൻ പ്രസിഡന്റ്‌ യു.ഉണ്ണികൃഷ്ണൻ നിർവഹിച്ചു.

കാലിച്ചാനടുക്കം: മാരകരോഗങ്ങളാൽ കഷ്ടപ്പെടുന്ന അംഗങ്ങൾക്ക് സഹകരണവകുപ്പ് മുഖാന്തിരം സംസ്ഥാന സർക്കാർ ആവിഷ്കരിച്ച അംഗ സമാശ്വാസ പദ്ധതി തുക വിതരണത്തിന്റ ബാങ്ക് തല ഉത്ഘാടനം മുൻ ബാങ്ക് പ്രസിഡന്റ്‌ യു.ഉണ്ണികൃഷ്ണൻ നിർവഹിച്ചു
ബാങ്ക് പ്രസിഡന്റ്‌ വി.കരുണാകരൻ നായർ ആധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.വി.കൃഷ്ണൻ സ്വാഗതം പറഞ്ഞു 12 അംഗങ്ങൾക്ക് 25000 രൂപയും ഒരു അംഗത്തിന് 10000 രൂപയുമാണ് വിതരണം ചെയ്തത്. ചടങ്ങിൽ കോടോം ബേളൂർ പഞ്ചായത്ത്‌ അംഗങ്ങളായ എം.വി.ജഗന്നാഥ്, ഇ.ബാലകൃഷ്ണൻ കേരള ബാങ്ക് ഏരിയ ജനറൽ മാനേജർ ഗോപിനാഥൻ, ബാങ്ക് ഡയറക്ടർമാരായ മധു കോളിയാർ, അലക്സ്‌ മാത്യു, കുഞ്ഞിക്കണ്ണൻ, ചാപ്പയിൽ ബാലകൃഷ്ണൻ , ജിമ്മി മാത്യു, അനിത തുടങ്ങിയവർ സംസാരിച്ചു.

Leave a Reply