രാജപുരം: ബളാംതോട് പുഴയില്‍ വീണ ചാമുണ്ഡിക്കുന്നിലെ യുവാവിനെ കണ്ടെത്താനുള്ള ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും മൂന്നാം ദിവസത്തെ തിരച്ചിലും വിഫലമായി. ഞായറാഴ്ച രാത്രിയാണ് ചാമുണ്ഡിക്കുന്നില ജയകുമാര്‍ ( 30) നെയാണ് പുഴയില്‍ വീണ് കാണാതാകുന്നത്. രാത്രി 11 മണിക്ക് ബളാംതോട് പാലത്തില്‍ നിന്നും പുഴയിലേക്ക് കോഴി മാലിന്യം തള്ളുന്നതിനിടെ പുഴയിലേക്ക് വീഴുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി കുറ്റിക്കോല്‍ , കാസര്‍കോട്, കാഞ്ഞങ്ങാട്, കുറ്റിക്കോല്‍ , തൃക്കരിപ്പൂര്‍ ഫയര്‍ഫോഴ്‌സ് യുണിറ്റുകള്‍, നാട്ടുകാരും എന്നിവര്‍ തിരച്ചില്‍ തുടരുകയായിരുന്നു. നാളെ വീണ്ടും തിരച്ചില്‍ തുടരും