ജേസി വാരാഘോഷത്തിന്റെ ഭാഗമായി ചുള്ളിക്കര ജെസിഐ മെംബര്‍ഷിപ്പ് വിതരണം നടത്തി.

രാജപുരം: ജേസി വാരാഘോഷത്തിന്റെ ഭാഗമായി ചുള്ളിക്കര ജെസിഐ
പുതിയ അംഗത്തിന് മെംബര്‍ഷിപ്പ് വിതരണം നടത്തി. കള്ളാര്‍ സ്വദേശിയും കാലിച്ചാനടുക്കം ഗവ.ഹൈസ്‌കൂള്‍ അധ്യാപകനുമായ പി.എം.സൈനുദിന് മെംബര്‍ഷിപ്പ് നല്‍കി പ്രസിഡന്റ് ജെസി കെ.കെ.സന്തോഷ്‌കുമാര്‍ വാരാഘോഷത്തിന്റെ രണ്ടാം ദിന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടര്‍ ജെസി ഷാജി പൂവക്കുളം സ്വാഗതം പറഞ്ഞു. മുന്‍ പ്രസിഡന്റുമാരായ സുരേഷ് കൂക്കള്‍, സന്തോഷ് ജോസഫ്, വാരാഘോഷത്തിന്റെ പ്രോഗ്രാം ഡയറക്ടര്‍ രവീന്ദ്രന്‍ കൊട്ടോടി, റോണി പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply