കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പന്ത്രണ്ടാം വാര്‍ഡ് കമ്മിറ്റി ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം 12-വാര്‍ഡ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വാര്‍ഡ് പ്രസിഡന്റ് എ.ശശി എ അധ്യക്ഷത വഹിച്ചു. കള്ളാര്‍ മണ്ഡലം പ്രസിഡന്റ് ഷാജി ചാരാത്ത് ഉദ്ഘടനം ചെയ്തു . ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ അനുമോദനം നടത്തി .ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.രേഖ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഗോപി,വിനോദ് എ.ജോണ്‍ ജേക്കബ്. സി.എ.രാമന്‍ എടക്കടവ്. വി.അനീഷ്, എന്‍.കെ.സുരേഷ്, സാവിത്രി അയ്യപ്പന്‍ എന്നിവര്‍ സംബന്ധിച്ചു.

Leave a Reply