ഡി വൈ എഫ് ഐ കാലിച്ചാനടുക്കം മേഖല കമ്മറ്റിയുടെ നടത്തിയ മോര്‍ണിംഗ് ഫാം നെല്‍ കൃഷിയുടെ കൊയ്ത്തുത്സവം നടത്തി.

രാജപുരം: ഡി വൈ എഫ് ഐ കാലിച്ചാനടുക്കം മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ ആലത്തടിയില്‍ നടത്തിയ മോര്‍ണിംഗ് ഫാം നെല്‍ കൃഷിയുടെ കൊയ്ത്തുത്സവം കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. ഡി വൈ എഫ് ഐ മേഖല ട്രഷറര്‍ എം.വി.ജഗന്നാഥ് അധ്യക്ഷത വഹിച്ചു. ഡി വൈ എഫ് ഐ പനത്തടി ബ്ലോക്ക് സെക്രട്ടറി സുരേഷ് വയമ്പ്, സി പിഎം കാലിച്ചാനടുക്കം ലോക്കല്‍ സെക്രട്ടറി ടി.വിജയചന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ നിഷ അനന്തന്‍, ലോക്കല്‍ കമ്മിറ്റി അംഗം ഏ.വി.മധു, ബ്രാഞ്ച് സെക്രട്ടറി എം.ശ്രീരാജ് , മേഖല കമ്മിറ്റി അംഗംഎം.അനീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

Leave a Reply