ഡോ:അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോടോത്ത് എസ്.പി.സി യൂണിറ്റിന്റെ അഡൈ്വസറി കമ്മിറ്റി യോഗം ചേര്‍ന്നു.

രാജപുരം: ഡോ:അംബേദ്കര്‍ ഗവ. ഹയര്‍ സെക്കന്‍ണ്ടറി സ്‌കൂള്‍ കോടോത്ത് എസ്.പി.സി യൂണിറ്റിന്റെ അഡൈ്വസറി കമ്മിറ്റി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.ഗണേശന്‍ അദ്ധ്യക്ഷത വഹിച്ചു. ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് ഓഫ്ലൈന്‍ ക്ലാസിലേക്ക് വരുമ്പോള്‍ കുട്ടികളും അദ്ധ്യാപകരും എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് യോഗം ചര്‍ച്ച ചെയ്തു. രാജപുരം സി ഐ വി.ഉണ്ണികൃഷ്ണന്‍ മുഖ്യാതിഥിയായി എസ്പി.സി യുടെ പ്രാധാന്യത്തെക്കുറിച്ചും എസ്.പി.സി കേഡറ്റുകള്‍ സമൂഹത്തില്‍ വഹിക്കേണ്ട ഉത്തര വാദിത്വത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എസ്.സജിത്ത്, ബി.എഫ്.ഒ എം.പി.അഭിജിത്ത്, ഹെഡ്മിസ്ട്രസ് ഇ.സനിത, സി.പി.ഒ കെ.ജനാര്‍ദ്ദനന്‍ എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply