കൊട്ടോടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ സയൻസ് സെമിനാർ സംഘടിപ്പിച്ചു

രാജപുരം: ബഹിരാകാശ വാരാഘോഷവുമായി ബന്ധപ്പെട്ട് കൊട്ടോടി ഗവ. ഹയര്‍സെക്കന്ററി സ്‌കൂളില്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തി. വിക്രം സാരാഭായ് സ്‌പേസ് സെന്ററിലെ യുവ ശാസ്ത്രജ്ഞന്‍ വി.സനോജ് സെമിനാറിന് നേതൃത്വം നല്‍കി. ഹെഡ്മിസ്ട്രസ് കെ.ബിജി ജോസഫ് അധ്യക്ഷത വഹിച്ചു. ബിനോയ് ഫിലിപ്പ്, സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ വി.കെ.കൊച്ചുറാണി എന്നിവര്‍ പ്രസംഗിച്ചു. സെമിനാറിനു ശേഷം കുട്ടികളുടെ സംശയങ്ങള്‍ക്ക് ശാസ്ത്രജ്ഞന്‍ സനോജ് മറുപടി നല്‍കി

Leave a Reply