കുടും ബശ്രീ ജില്ലാ മിഷന്‍ ന്യൂട്രോ അഗ്രി ഗാര്‍ഡന്‍ വാര്‍ഡ് തല ക്ലാസ്സും പോസ്റ്റര്‍ പ്രകാശനവും പച്ചക്കറി വിത്ത് വിതരണവും നടത്തി.

രാജപുരം: കുടുംബശ്രീ ജില്ലാ മിഷന്‍ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ന്യൂട്രോ അഗ്രി ഗാര്‍ഡന്‍ പരിപാടിയുടെ വാര്‍ഡ് തല ക്ലാസ്സും പോസ്റ്റര്‍ പ്രകാശനവും പച്ചക്കറി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ് നിര്‍വഹിച്ചു. പ്രാന്തര്‍കാവ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സിഡിഎസ് അംഗം നാരായണി രാമന്‍ അദ്ധ്യക്ഷത വഹിച്ചു. സലോമി റോയി ക്ലാസ്സ് എടുത്തു. മോളി സജി സ്വാഗതം പറഞ്ഞു.

Leave a Reply