രാജപുരം: രാജ്യ സേവനം ചെയ്ത സൈനികര്‍ ഗംഗാധരന് ചികിത്സാ സഹായം നല്‍കി സാമൂഹിക സേവനത്തില്‍ പങ്കാളികളായി.
എക്‌സ് സെര്‍വീസ്മെന്‍ ലീഗ് രാജപുരം മേഖലയിലെ സൈനിക സംഘടന ഭാരവാഹികളും അംഗങ്ങളുമാണ് മസ്തിഷ്‌കാഘാതം ബാധിച്ച കൈകാലുകള്‍ തകര്‍ന്ന
കൊട്ടോടിയിലെ ഗംഗാധരനു സഹായ ഹസ്തവുമായി എത്തിയത്. സംഘടന സ്വരൂപിച്ച 15000 രൂപ തുക ചികിത്സ സഹായ കമ്മിറ്റിക്കു കൈമാറി. കമ്മിറ്റി ചെയര്‍മാന്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ തുക ഏറ്റുവാങ്ങി. എക്‌സ് സെര്‍വീസ്മെന്‍ ലീഗ് രാജപുരം മേഖല പ്രസിഡന്റ് ബിനോയി പെരുമ്പടപ്പില്‍, സെക്രട്ടറി വി.എല്‍.കുരുവിള, സ്റ്റേറ്റ് ഗവേര്‍ണിംഗ് ഓഫീസര്‍ സി.ബാലകൃഷ്ണന്‍ നായര്‍ , ചികിത്സാ കമ്മിറ്റി കണ്‍വീനര്‍ രവീന്ദ്രന്‍ കൊട്ടോടി, ട്രഷറര്‍ ജെന്നി കുര്യന്‍, ജയിന്‍ പി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.