രാജപുരം പയസ് ടെന്‍ത് കോളേജില്‍ സിവില്‍ സര്‍വിസ് വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.

രാജപുരം : പയസ് ടെന്‍ത് കോളേജിലെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ക്ലബ് എന്‍ സി സിയുമായി സഹകരിച്ച് എങ്ങനെ സിവില്‍ സര്‍വിസില്‍ പ്രവേശിക്കാം എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. 2018 യു പി എസ് ഇ സിവില്‍ സര്‍വീസ് പരീക്ഷയിലെ അറുപത്തിയാറാം റാങ്കുകാരനും അരുണാചല്‍ പ്രദേശിലെ ചങ്ങലങ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുമായ അര്‍ജുന്‍ മോഹന്‍ ഐ എ എസ് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ജീവിത സ്വപ്നങ്ങള്‍ നേടിയുടുക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന ഏതൊരു വ്യക്തിക്കും സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോളേജ് പ്രിന്‍സിപ്പല്‍ ബിജു ജോസഫ്, ലെഫ്. ഡോ.തോമസ് സ്‌കറിയ, അഖില്‍ തോമസ്, അജോ ജോസ്, അശ്വതി എന്നിവര്‍ സംസാരിച്ചു.

Leave a Reply