
രാജപുരം: കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ ഒരു വര്‍ഷമായി നടത്തി വന്ന സമരത്തിന്റെ ഫലമായി കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക ബില്ല് പിന്‍വലിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സി പിഎം രാജപുരം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരത്ത് പ്രകടനവും, പൊതുയോഗവും സംഘടിപ്പിച്ചു. ഏരിയ സെക്രട്ടറി എം.വി.കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഒക്ലാവ് കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.. ഷാലു മാത്യു, കെ.എപ്രഭാകരന്‍, കെ.ജനാര്‍ദ്ദനന്‍, ഇര്‍ഷാദ് കൊട്ടോടി, ഇ.ആര്‍.രാജേഷ് , വി.എല്‍.പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. ലോക്കല്‍ സെക്രട്ടറി എ.കെ.രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു.