എന്റെ വീട്ടിലും കൃഷിത്തോട്ടം. ആദര്‍ശ് രാജേന്ദ്രനും ശിവദയും മികച്ച കുട്ടി കര്‍ഷകര്‍

രാജപുരം: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ വിഷന്‍
പരിപാടിയുടെ ഭാഗമായുള്ള എന്റെ വീട്ടിലും കൃഷിത്തോട്ടം പരിപാടിയില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍
കാലിച്ചാനടുക്കം ഗവ. ഹൈസ്‌ക്കൂളിലെ ആദര്‍ശ് രാജേന്ദ്രന്‍ സ്‌കൗട്ട് വിഭാഗത്തിലും
തച്ചങ്ങാട് ഗവ.ഹൈസ്‌ക്കൂളിലെ കെ.ശിവദയും മികച്ച കുട്ടി കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ടു.
നാല് ഉപജില്ലയില്‍ നിന്നുമുള്ള ഒന്നാം സ്ഥാനക്കാരില്‍ നിന്നാണ് മികച്ച കുട്ടി കര്‍ഷകരെ തെരഞ്ഞെടുത്തത്. സ്‌കൗട്ട് വിഭാഗത്തില്‍
ഉദിനൂര്‍ ജിഎച്ച്എസ്എസിലെ എസ് അഭിജയ്, ഗൈഡ് വിഭാഗത്തില്‍ കൊടക്കാട് കെ എം വി എച്ച് എസ് എസിലെ പി.വി .ദേവനന്ദ എന്നിവര്‍ രണ്ടാം സ്ഥാനം നേടി.

Leave a Reply