കേരളാ പ്രവാസി സംഘം രാജപുരം മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

രാജപുരം: കേരളാ പ്രവാസി സംഘം രാജപുരം മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് പി.കെ.ജലീല്‍ ഉദ്ഘാടനം ചെയ്തു. ജയിംസ് അവണൂര്‍ അധ്യക്ഷനായി. സിപിഎം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, ലോക്കല്‍ സെക്രട്ടറി എ.കെ.രാജേന്ദ്രന്‍, പ്രവാസി ജില്ലാ കമ്മിറ്റിയംഗം വാസു പള്ളിക്കര എന്നിവര്‍ സംസാരിച്ചു. കള്ളാറില്‍ പ്രവര്‍ത്തനം ആംഭിക്കുന്ന കേരള പ്രവാസി സഹകരണ സംഘത്തില്‍ മുഴുവന്‍ പ്രവാസികളും അംഗത്വം എടുക്കണമെന്ന് കണ്‍വെന്‍ഷന്‍ അഭ്യര്‍ത്ഥിച്ചു.
ഏരിയ സെക്രട്ടറി പ്രദീപ്കുമാര്‍ കള്ളാര്‍ സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: എം എന്‍ സുരേന്ദ്രന്‍ (പ്രസിഡന്റ്) രതീഷ് കാവുങ്കാല്‍ (വൈസ് പ്രസിഡന്റ്) ജയിംസ് അവണൂര്‍ (സെക്രട്ടറി), ഇര്‍ഷാദ് കൊട്ടോടി (ജോയിന്റ് സെക്രട്ടറി), വിനോദ് കുര്യന്‍ മെത്താനത്ത് (ട്രഷറര്‍)

Leave a Reply