രാജപുരം: ഹോളി ഫാമിലി സ്‌കൂള്‍ യുഎഇ കൂട്ടായ്മ അബുദാബി അംഗങ്ങള്‍ സൗഹൃദ സംഗമം നടത്തി. അബുദാബിയിലുള്ള അമ്പര്‍ല ദ്വീപില്‍ നടന്ന ഒത്തു ചേരല്‍ കൂട്ടികളും മുതിര്‍ന്നവരും വിവിധ വിനോദ ദായകമായ ഗയിമുകളുമായി ഉല്ലാസഭരിതമാക്കി.കോവിഡ് പരിസ്ഥിതിയില്‍ 2 വര്‍ഷങ്ങള്‍ക്കു ശേഷം സംഗമിച്ചത് ഏറെ സന്തോഷഭരിതമായി . ബോട്ടില്‍ ഉല്ലാസ യാത്രയായി ഉച്ചയ്ക്ക് രണ്ടരയോടെ കൂടി കണ്ടല്‍കാടുകളുടെ നടുവിലെ മണല്‍ തട്ടില്‍ ഒത്തുചേര്‍ന്നു. കട്ടന്‍ കാപ്പിയും ചെണ്ടന്‍ കപ്പയും നാലു മണി പലഹാരമാക്കി, കാല്‍പന്തും, കബടിയും മെല്ലാമായി സായം സന്ധ്യയായപ്പോള്‍
പ്രസിഡന്റ് വിശ്വന്‍ ചുള്ളിക്കരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സായാഹ്ന സദസിന് സെക്രട്ടറി ടിജോ കുര്യന്‍ സ്വാഗതമേകി. ജോബി മെത്താനത്ത് ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് ആര്‍ട്‌സ് സെക്രട്ടറി ജിതേഷ് കുമാര്‍ കലാപരിപാടികള്‍ക്ക് നേതൃത്വ നല്‍കി. കാര്യപരിപാടികള്‍ മനോജ് മരുതൂര്‍, ബന്നി പുക്കറ എന്നിവര്‍ ചേര്‍ന്ന് സംഘടിപ്പിച്ചു. തുടര്‍ന്ന് കായിക മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും അഹല്യ ഹോസ്പിറ്റല്‍ സ്‌പോണ്‍സര്‍ ചെയ്ത ഹെല്‍ത്ത് പ്രിവിലേജ് കാര്‍ഡും വിതരണം ചെയ്തു. അഷ്‌റഫ് കള്ളാറിന്റെ നേതൃത്വത്തിലുള്ള ഫുഡ് കമ്മറ്റി ഭക്ഷണത്തിന് നേതൃത്വം നല്‍കി. ജോമിറ്റ് കെ തോമസ് കൃതജ്ഞത അര്‍പ്പിച്ചു. ദ്വീപിലെ കുളിര്‍ പതിഞ്ഞ മണല്‍ പരപ്പില്‍ കണ്ടല്‍ കാടിന്റെ സംഗീത അകമ്പടിയോടുകൂടി നടത്തപ്പെട്ട ക്യാമ്പ് ഫയറില്‍ എല്ലാ കൂട്ടുകാരും നൃത്തച്ചുവടുകള്‍ വച്ചപ്പോള്‍ സംഗമം ഉത്സവമേളയായി.