രാജപുരം: സുന്നി സ്റ്റുഡന്റ് ഫെഡറേഷന്‍ (എസ്എസ്എഫ്) സംസ്ഥാനത്തെ യൂണിറ്റുകളില്‍ നടത്തപ്പെടുന്ന സംഘടനാ സമ്മേളനത്തിന്റെ ഭാഗമായി മാര്‍ച്ച് 20 ന് രാവിലെ 10 മുതല്‍ ജലാലിയ്യ ഓഡിറ്റോറിയത്തില്‍ നടത്തുന്നക്ലായിക്കോട് യൂണിറ്റ് സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. എസ് വൈഎസ് പരപ്പ സര്‍ക്കിള്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല മൗലവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കേരള മുസ്ലീം ജമാഅത്ത് യൂണിറ്റ് പ്രസിഡന്റ് കുഞ്ഞാലി മൗലവി ഉദ്ഘാടനം ചെയ്തു. പരപ്പ റെയ്ഞ്ച് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് സഖാഫി, കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് സെക്രട്ടറി എല്‍ ബി മുഹമ്മദ് , എസ് എം എ പ്രസിഡന്റ് അബ്ദുറഊഫ് മൗലവി, എസ് വൈ എസ് പ്രസിഡന്റ് ടി.സിറാജ്, സെക്രട്ടറി സിദ്ദീഖ് അശ്‌റഫി, എസ് എസ് എഫ് പ്രസിഡന്റ് എന്‍.ശഹീര്‍ , സെക്രടറി ജുനൈദ് എന്നിവര്‍ പ്രസംഗിച്ചു.
ഉമറുല്‍ ഫാറൂഖ്, അനസ് മുഹമ്മദ് , സുലൈമാന്‍ പാണത്തൂര്‍, എ. ടി.യൂനുസ് കെ.എ.സാബിത്ത്, പി.ശംസീര്‍, വി.എം.സിദ്ധീഖ് എന്നിവര്‍ സംബന്ധിച്ചു.
സ്വാഗത സംഘം ഭാരവാഹികളായിഎല്‍.ബി.മുഹമ്മദ് കുഞ്ഞി (ചെയര്‍മാന്‍ ), എ.സുലൈമാന്‍ ( ജനറല്‍ കണ്‍വീനര്‍), എ.ടി.യൂനുസ് (ഫിനാന്‍സ് സെക്രട്ടറി ) എന്നിവരെ തിരഞ്ഞെടുത്തു. അബ്ദുല്‍ ഖാദിര്‍ ജീലാനി സ്വാഗതവും മുഹമ്മദ് ആരിഫ് നന്ദിയും പറഞ്ഞു.