രാജപുരം :. ഇന്ധന വില വര്‍ധനവിനെതിരെ ഏപ്രില്‍ 4 മുതല്‍ പത്ത് വരെ നടക്കുന്ന പ്രതിഷേധ വാരാണചരണത്തിന്റെ ഭാഗമായി സിപിഐ വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജപുരം, വെള്ളരിക്കുണ്ട് പോസ്റ്റ് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. രാജപുരം പോസ്റ്റ് ഓഫീസിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.പി.ബാബു ഉത്ഘാടനം ചെയ്തു.
പനത്തടി ലോക്കല്‍ സെക്രട്ടറി ബി. മോഹനചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
കള്ളാര്‍ ലോക്കല്‍ സെക്രട്ടറി ബി.രത്‌നാകരന്‍ നമ്പ്യാര്‍ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ടി.കെ.നാരായണന്‍, മണ്ഡലം കമ്മിറ്റി അംഗം ടി.കെ.രാമചന്ദ്രന്‍, ലോക്കല്‍ കമ്മിറ്റി അംഗം എ.രാഘവന്‍ കപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു.. വി.പി ഹരിദാസ്, പ്രാതാപചന്ദ്രന്‍, എം. അബ്ദുല്‍ മജീദ്, ഒ.ജെ.രാജു, എ.ഹമീദ്, ദീപു രാജപുരം, കെ കെ. കൃഷ്ണന്‍, വില്‍സന്‍ എന്നിവര്‍ നേതൃത്വം നല്‍കി.