കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ശ്രദ്ധേയമായി.
രാജപുരം: കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് അമ്പലത്തറയിൽ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ ഇഫ്ത്താർ മീറ്റ് സാന്നിദ്ധ്യം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി. കൺസ്യൂമർ ഫെഡ് എക്സിക്യൂട്ടീവ് ഡയറക്ടർ വി.കെ.രാജൻ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ, കിസ്സ സാംസ്കാരിക സമന്വയം കാഞ്ഞങ്ങാട് ചെയർമാൻ അഡ്വ.സി.ഷുക്കൂർ, മൂന്നാം മൈൽ സ്നേഹാലയം ആശ്രമത്തിലെ ഫാദർ ജോബി, പാറപ്പള്ളി ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി ടി.കെ.മുഹമദ് കുഞ്ഞി, ബാത്തുർ കഴകം പ്രസിഡൻ്റ് ഇ.കെ.ഷാജി, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ, എ.വി.കുഞ്ഞമ്പു, സി.ബാബുരാജ്, അനൂപ്, പി.എൽ.ഉഷ, കലാരഞ്ജിനി എന്നിവർ സംസാരിച്ചു. വാർഡ് കൺവീനർ പ്രജിത്ത് സ്വാഗതം പറഞ്ഞു.