വായ്പാ മേളയും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.
രാജപുരം: കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ രാജപുരം, പനത്തടി ഫൊറോനകൾ എന്നിവയുടെ നേതൃത്വത്തിൽ വായ്പാ മേളയും ബോധവൽക്കരണ സെമിനാറും കള്ളാർ സെന്റ് തോമസ് പാരിഷ് ഹാളിൽ നടന്നു. വികാരി ഫാ.ജോസഫ് തറപ്പുതൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സെക്രട്ടറി ബാബു കദളിമറ്റം അധ്യക്ഷത വഹിച്ചു. കെസിസി രാജപുരം ഫൊറോന പ്രസിഡന്റ് സജി കുരുവിനാവേലിൽ, കള്ളാർ യൂണിറ്റ് പ്രസിഡന്റ് ടോമി വാണിയംപുരയിടത്തിൽ, കെസിസി പനത്തടി ഫൊറോന പ്രസിഡന്റ് ജോണി തോലംപുഴ, മലബാർ റീജൻ സെക്രട്ടറി സൈമൺ പാഴുകുന്നേൽ എന്നിവർ പ്രസംഗിച്ചു.വായ്പാ മേളയും ബോധവൽക്കരണ സെമിനാറും സംഘടിപ്പിച്ചു.