വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടടത്തി.

രാജപുരം: മലയോര മേഖലയില്‍ ഡെങ്കിപനി ഉള്‍പ്പെടെയുള്ള മഴക്കാലരോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെയും, വനിത വേദിയുടെയും, അനശ്വര കുടുംബശ്രീയുടെയും നേതൃത്വത്തില്‍ പൂടംങ്കല്ല് താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ വണ്ണാത്തിക്കാനവും, പരിസരപ്രദേശങ്ങളിലും ശുചീകരണപ്രവര്‍ത്തനവും, മരുന്ന് വിതരണവും, ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. ജെ എച്ച് ഐ ആനീ തോമസ് ഉദ്ഘാടനം ചെയ്തു. പി കെ മുഹമ്മദ് അധ്യക്ഷനായി. ഷീജ ബെന്നി, ലത ശ്രീധരന്‍, വി എം കുഞ്ഞാമദ്, സി മാധവി, ഇ രാജി, എന്നിവര്‍ സംസാരിച്ചു. എ കെ രാജേന്ദ്രന്‍ സ്വാഗതവും, രമ്യ സന്തോഷ് നന്ദിയും പറഞ്ഞു.

Leave a Reply