പടിമരുതിൽ ഓട്ടോറിക്ഷ അപകടത്തിൽ ബസ് ഡ്രൈവർ മരണപ്പെട്ടു.
രാജപുരം ; ബസ് ഡ്രൈവര്‍ ഓട്ടോ അപകടത്തില്‍ മരണപ്പെട്ടു. സ്വകാര്യ ബസ് ഡ്രൈവർ ഒടയംചാലിലെ ഗണേശന്‍ (55) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ഓട്ടോ ഉച്ചയ്ക്ക് പടിമരുതില്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ ഗണേശനെ മംഗളൂരു ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരണപ്പെട്ടത്. സിഐടിയു പാണത്തൂര്‍ ഡിവിഷന്‍ കമ്മിറ്റി അംഗമാണ്.