ചുള്ളിക്കര പ്രതിഭ ലൈബ്രറി ബാലവേദിക്ക് പുതിയ ഭാരവാഹികൾ.
രാജപുരം: ചുള്ളിക്കര പ്രതിഭ ലൈബ്രറി ബാലവേദിക്ക് പുതിയ ഭാരവാഹികളായി.
പ്രസിഡണ്ട് : സൂര്യനാരായണൻ , സെകട്ടറി : പി. അഭിഷേക്, ജോയിന്റ് സെകട്ടറി : കെ.എസ്.അതുല്യ, വൈസ് പ്രസിഡണ്ട് : തേജ മോഹൻ എന്നിവരാണ് ഭാരവാഹികൾ . പ്രതിഭ ലൈബ്രറി ബാലവേദി വാർഷിക സംഗമം താലൂക്ക് ജോ.സെക്രട്ടറി ബി.കെ.സുരേഷ് ഉൽഘാടനം ചെയ്തു. ബാലവേദി പ്രസിഡണ്ട് സൂര്യനാരായണൻ അദ്ധ്യക്ഷത വഹിച്ചു. യുവ എഴുത്തുകാരൻ ഗണേശൻ അയറോട്ട് ക്ലാസ്സ് എടുത്തു. താലൂക്ക് കൗൺസിലർ കെ.ഗംഗാധരൻ ആശംസയർപ്പിച്ചു. സെക്രട്ടറി അഭിഷേക് സ്വാഗതവും, പി.നാരായണൻ നന്ദിയും പറഞ്ഞു.