വൈദ്യുതി നിയമ ഭേദഗതിക്കെതിരെ ജീവനക്കാർ പ്രതിഷേധിച്ചു.
രാജപുരം: ഇന്ന് പാർലമെൻ്റിൽ അവതരിപ്പിക്കുന്ന വൈദ്യുതി ഭേദഗതി നിയമം 2022 നെതിരെ നാഷണൽ കോ – ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയിസ് ആന്റ് എൻജിനീയേഴ്സിന്റെ ( NCCOEE) നേതൃത്വത്തിൽ രാജപുരം സെക്ഷനിലെ ജീവനക്കാരും കരാർ തൊഴിലാളികളും പ്രകടനവും , തുടർന്നു രാജപുരം പോസ്റ്റ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണയും സംഘടിപ്പിച്ചു.
സിപിഎം പനത്തടി ഏരിയാ സെക്രട്ടറി ഒക്ലാവ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
കോ-ഓപ്പറേറ്റീവ് യൂണിയൻ പ്രതിനിധി മനോജ്, കോൺട്രാക്റ്റ് വർക്കേഴ്സ് യൂണിയൻ പ്രതിനിധി റോണി ആന്റണി, ഗണേശൻ , സുരേഷ് എന്നിവർ പ്രസംഗിച്ചു.