ഗ്രാന്മ ചുള്ളിക്കര രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം: ഗ്രാന്മ ചുള്ളിക്കരയുടെ പത്താം വാർഷികത്തോടനുബന്ധിച്ച്
ഗ്രാന്മ ചുള്ളിക്കരയും കാസർകോട് ബ്ലഡ് ഡോണേഴ്സ് കേരളയും ചേർന്ന് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. രാജപുരം സർക്കിൾ ഇൻസ്പെക്ടർ വി.ഉണ്ണികൃഷ്ണൻ .ഉദ്ഘാടനം ചെയ്തു. കെ.മോഹനൻ ചുള്ളിക്കര അധ്യക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.സൗമ്യ, മാധ്യമ പ്രവർത്തകൻ സുരേഷ് കുക്കൾ, ബ്ലഡ് ഡോണേഴ്സ് സംസ്ഥാന സെക്രട്ടറി സനൽ എന്നിവർ സംസാരിച്ചു. ബ്ലഡ് ഡോണേർസ് കേരള കള്ളാർ സോൺ പ്രസിഡന്റ് രതീഷ് സ്വാഗതവും ഗ്രാന്മ ചുള്ളിക്കരയുടെ സെക്രട്ടറി പി.പ്രസാദ് നന്ദിയും പറഞ്ഞു.