രാജപുരത്ത് ക്നാനായ ദമ്പതി ജൂബിലി സംഗമം നടത്തി.

രാജപുരത്ത് ക്നാനായ ദമ്പതി ജൂബിലി സംഗമം നടത്തി.

രാജപുരം: കോട്ടയം അതിരൂപത ഫാമിലി കമ്മീഷന്റെയും , കെസിഡബ്ല്യൂഎ രാജപുരം ഫൊറോനയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ക്നാനായ ദമ്പതി ജൂബിലി സംഗമം സംഘടിപ്പിച്ചു. രാജപുരം തിരുകുടുംബ ദേവാലയത്തിൽ നടന്ന ചടങ്ങിൽ കെസിഡബ്ല്യൂഎ അതിരൂപത ചാപ്ലിൻ വികാരി ജനറൽ ഫാ.മൈക്കിൾ വെട്ടിക്കാട്ട് ഉദ്ഘാടനം ചെയ്തു. കെസിഡബ്ല്യൂഎ രാജപുരം ഫൊറോന പ്രസിഡണ്ട് പെണ്ണമ്മ ജയിംസ് അധ്യക്ഷത വഹിച്ചു. രാജപുരം ഫൊറോന വികാരി ഫാ.ജോർജ് പുതുപ്പറമ്പിൽ അനുഗ്രഹപ്രഭാഷണവും നടത്തി. രാജപുരം ഫൊറോന ഫാമിലി കമ്മീഷൻ ചെയർമാൻ ഫാ.ജോസഫ് തറപ്പുതൊട്ടിയിൽ, കെസിഡബ്ല്യൂഎ ഫൊറോന ചാപ്ലയിൻ ഫാ.ഡിനോ കുമ്മാ നിക്കാട്ട്, കെസിസി രാജപുരം ഫൊറോന പ്രസിഡന്റ് സജി കുരുവിനാവേലിൽ, കെസിവൈഎൽ രാജപുരം ഫൊറോന പ്രസിഡണ്ട് ജോക്കി ജോർജ് , സജി പ്ലാച്ചേരി പുറത്ത്, സിന്ധു ബിനു, മനോജാ ജോണി എന്നിവർ പ്രസംഗിച്ചു.. കോട്ടയം അതിരൂപതാ ഫാമിലി കമ്മീഷൻ ചെയർമാൻ ഫാ. ബ്രസൻ ഒഴുങ്ങാലിൽ ക്ലാസ് എടുത്തു. വിവാഹത്തിന്റെ രചത, സുവർണ്ണ ജൂബിലി ആഘോഷിക്കുന്നവരെ ആദരിച്ചു. സംഗമത്തോടനുബന്ധിച്ച് വിശുദ്ധ കുർബാന, പൊതു സമ്മേളനം, ആദരവ് , സ്നേഹവിരുന്ന് എന്നിവ സംഘടിപ്പിച്ചു. രാവിലെ നടന്ന സമൂഹ ബലിക്ക് ഫാ.ജോയി കട്ടിയാങ്കൽ മുഖ്യ കാർമികനായി.

Leave a Reply