ആള്‍ഓഹരി റേഷന്‍ വിഹിതം വര്‍ദ്ധിപ്പിക്കണം- സി പി ഐ ബേളൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു

  • ഒടയംചാല്‍: ആള്‍ഓഹരി റേഷന്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്ന് സി പി ഐ ബേളൂര്‍ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. ഒരു നിശ്ചിത വില ഈടാക്കികൊണ്ട് മുഴുവന്‍ ആളുകള്‍ക്കും റേഷന്‍ വിഹിതം ലഭിക്കതക്ക വിധം റേഷന്‍ വിഹിതം വര്‍ദ്ധിപ്പിക്കണം. ചുള്ളിക്കര-തൂങ്ങല്‍- അയറോട്ട് റോഡ് വീതി കൂട്ടി ഗതാഗത യോഗ്യമാക്കണമെന്നും സമ്മേളനം മറ്റൊരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രതിനിധി സമ്മേളനം ഒടയംചാലില്‍ ജില്ലാ എക്സി’ അംഗം കെ.എസ്.കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ.ജി.ശാന്തമ്മ, ടി.സി.രാഘവന്‍, ടി കെ.രാമചന്ദ്രന്‍ ,എന്നിവരുടെ പ്രസീഡിയവും ടി കൃഷ്ണന്‍, കെ.കെ.ഗംഗാധരന്‍, പി ജെ വര്‍ഗീസ്, ജോബി മാത്യു എന്നിവരുടെ സ്റ്റിയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികള്‍ നിയന്ത്രിച്ചു. ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ ബങ്കളം പി.കുഞ്ഞികൃഷ്ണന്‍, സി.പി.ബാബു മണ്ഡലം സെക്രട്ടറി എം കുമാരന്‍ മുന്‍ എം.എല്‍.എ, സുനില്‍ മാടക്കല്‍, അഡ്വ. ബീനരത്നാകരന്‍, എം.എസ്.വാസുദേവന്‍ എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന് തുടക്കം കുറിച്ച് എന്‍ കെ.കുട്ടപ്പന്‍ പതാകയുയര്‍ത്തി. സമ്മേളനം സെക്രട്ടറിയായി ടി കൃഷ്ണനെ തിരഞ്ഞെടുത്തു.

Leave a Reply