കാഞ്ഞങ്ങാട്: സുന്നി മാനേജ്മെൻറ് അസോസിയേഷൻ മേഖല തലങ്ങളിൽ സംഘടിപ്പിക്കുന്ന റാപ്പിഡ് റജിസ്ട്രേഷൻ സംഗമം അലാമിപ്പള്ളി സുന്നി സെൻററിൽ സംഘടിപ്പിച്ചു.
സംഗമം കാഞ്ഞങ്ങാട് സോൺ എസ് വൈ എസ് പ്രസിഡണ്ട് ശിഹാബുദ്ധീൻ അഹ്സനി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് മടിക്കൈ അബ്ദുല്ല ഹാജി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി അബ്ദുറസാഖ് സഖാഫി പള്ളങ്കോട് വിഷാവതരണം നടത്തി കേരള മുസ്ലിം ജമാഅത്ത് സോൺ സെക്രട്ടറി അബ്ദുസ്സത്താർ പഴയ കടപ്പുറം, എസ് ജെ എം. ജില്ലാ ഉപാദ്ധ്യക്ഷൻ ഹമീദ് മൗലവി കൊളവയൽ, പി എച്ച്. അബ്ദുൽ ഖാദിർ ഹാജി പാറപ്പള്ളി അബ്ദുൽ ഖാദിർ സഖാഫി ആറങ്ങാടി, പി.കെ. അബൂബക്കർ ഹാജി പഴയ കടപ്പുറം, ബശീർ മങ്കയം അബ്ദുൽ അസീസ് മുസ്ലിയാർ കമ്മാടം സിദ്ദീഖ് അശ്റഫി പ്രസംഗിച്ചു.അബ്ദുല്ല മൗലവി കല്ലായിക്കോട് സ്വാഗതം പറഞ്ഞു.