- രാജപുരം: മലയോരത്ത് ശക്തമായ മഴ റാണിപുരം, കല്ലപ്പള്ളി റോഡില്‍ മണ്ണ് ഇടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ മുന്ന് ദിവസമായി മലയോരത്ത് പെയ്തു കൊണ്ടിരിക്കുന്ന കനത്ത മഴയെ തുടര്‍ന്ന് വ്യാപകമായി റോഡുകള്‍ തകര്‍ന്ന് വാഹനഗാതഗതം തടസ്സപ്പെടുന്നത് പതിവായിരിക്കുകയാണ്. ശനിയാഴ്ച്ച രാത്രി റാണിപുരം റോഡില്‍ പെരുതടി സ്‌കൂളിന് സമീപത്ത് റോഡ് അരിക് ഇടിഞ്ഞ വാഹനങ്ങള്‍ക്ക് കടന്ന് പോകാന്‍ പ്രയാസം അനുഭവിക്കുന്നു. റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് പോകുന്ന റോഡ് ആയതു കൊണ്ട് തന്നെ നിരവധി വിനോദ സഞ്ചാരികള്‍ ഇതുവഴി കടന്ന് പോകുന്നു എന്നാല്‍ വലി വാഹനങ്ങല്‍ കടന്ന് പോകുന്നത് ഏറെ അപകടവസ്ഥതയിലാണ്. റോഡിന്റെ താഴത്തെ ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന് മണ്ണുകള്‍ ഒലിച്ച് പോയി. കല്ലപ്പള്ളി -സുള്ള്യ റോഡില്‍, നിരവധി സ്ഥലത്ത് മണ്ണ് ഇടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെടുന്നത് പതിവായിരിക്കുകയാണ്. വീതി കുറഞ്ഞ ഈ റോഡില്‍ വെള്ളിയാഴ്ച്ച മണ്ണ് തകര്‍ന്ന് വിണ് റോഡ് പൂണ്ണമായും തടസ്സപ്പെട്ടു. പിന്നീട് ജെ സി ബി എത്തി മണിക്കുറുകളോളം പണിയെടുത്തതിന് ശേഷമാണ് മണ്ണ് നീക്കിയത്. പിന്നിട് ഗാതഗതം പുനാര്‍സ്ഥാപിച്ചെങ്കിലും ഞായറാഴ്ച്ച രാവിലെ മണ്ണ് വീണ് റോഡ് വീണ്ടും തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടൊപ്പം രാജപുരം-ബളാല്‍ റോഡിലെ കോട്ടക്കുന്ന് പ്രദേശത്ത് മണ്ണ് വീണ് കുറച്ച് നേരം റോഡ് തടസ്സപ്പെട്ടു. ഒന്നാംമൈല്‍-പാലംങ്കല്ല് റോഡില്‍ വട്ടിയാര്‍ക്കുന്ന് മണ്ണ് ഇടിഞ്ഞ് വീണ് കമ്മ്യുണിറ്റി ഹാള്‍ അപകട ഭീഷണിയിലായിരിക്കുകയാണ്.