രാജപുരത്ത് ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് തുടക്കമായി

രാജപുരം: രാജപുരത്ത് സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഫാഷന്‍ ഡിസൈനിങ് കോഴ്‌സിന് തുടക്കമായി. കര്‍മ്മ ഇന്‍സ്റ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി എന്ന 2 വര്‍ഷ പിഎസ്സി അംഗീകൃത സര്‍ട്ടിഫിക്കറ്റ് കോഴ്‌സിനാണ് തുടക്കംകുറിച്ചത് .കാഞ്ഞങ്ങാട് ആസ്ഥാനമായാണ് കര്‍മ്മ ഇന്‍സ്റ്റ്യൂട്ട് ആരംഭിച്ചത്. 24 പേര്‍ക്കാണ് ഒരു ബാച്ചില്‍ അഡ്മിഷന്‍ ലഭിക്കുക .വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട്ട്ട് അധികൃതര്‍ അറിയിച്ചു. കുടുംബശ്രീ അംഗങ്ങള്‍ക്കും മറ്റു സ്ത്രീകള്‍ക്കും ഉള്ള വെക്കേഷന്‍ കോഴ്‌സുകളും ആരംഭിച്ചു .കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് ക്ലാസുകള്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. കര്‍മ്മ ഇന്‍സ്റ്റ്യൂട്ട് എംഡി സുഷമ ചാക്കോ കോഴ്‌സ് വിശദീകരണം നടത്തി .രാജപുരം ഫൊറോനാ വികാരി ഫാദര്‍ ഷാജി വടക്കേ തൊട്ടി, ദീപാ ഷൈജു എന്നിവര്‍ പ്രസംഗിച്ചു

Leave a Reply