അമ്മ അറിയാന്‍ പ്രോഗ്രാം സംഘടിപ്പിച്ചു

മാലക്കല്ല്:മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി രാജപുരം മേഖലയില്‍ അമ്മ അറിയാന്‍ പ്രോഗ്രാം സംഘടിപ്പിച്ചു. സോഷ്യല്‍മീഡിയ, മൊബൈല്‍ ,ഇന്റര്‍നെറ്റ് തുടങ്ങിയവയുടെ അതിപ്രസരണം ഇന്നത്തെ തലമുറയെ കുടുംബ ബന്ധങ്ങളില്‍ നിന്നും സാമൂഹിക പ്രതിബന്ധങ്ങളില്‍ നിന്നും വഴിതെറ്റിക്കുന്നു ഈ കാലഘട്ടത്തില്‍ മക്കളെ സന്നാധനമൂല്യങ്ങള്‍ ഉള്ളവരായി വളര്‍ത്താന്‍ അമ്മമാര്‍ക്ക് പരിശീലനം നല്‍കുകയാണ് ഈ പ്രോഗ്രാം കൊണ്ട് ലക്ഷ്യമിടുക. പദ്ധതിയുടെ ഉദ്ഘാടനം മാലക്കല്ല് ലൂര്‍ദ്ദ്മാതാ പാരിഷ് ഹാളില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് നിര്‍വങിച്ചു.മാലക്കല്ല് ലൂര്‍ദ്ദ് മാതാ പള്ളി വികാരി ഫാദര്‍ ബൈജു എടാട്ട് അധ്യക്ഷത വഹിച്ചു മാസ്സ് സെക്രട്ടറി ഫാദര്‍ ബിബിന്‍ കണ്ടോത്ത് സ്വാഗത പ്രസംഗം നടത്തി വാര്‍ഡ് മെമ്പര്‍മാരായ ജിനീഷ് പി ജെ മിനി രാജു എന്നിവര്‍ ആശംസയര്‍പ്പിച്ചു.

Leave a Reply