ഹോളി ഫാമിലി ഹൈസ്കൂൾ രാജപുരം യു എ ഇ കൂട്ടായ്മ ഈദ് ഈസ്റ്റർ വിഷു ആഘോഷം നടത്തി.

ഹോളി ഫാമിലി ഹൈസ്കൂൾ രാജപുരം യു എ ഇ കൂട്ടായ്മ ഈദ് ഈസ്റ്റർ വിഷു ആഘോഷം നടത്തി.

രാജപുരം: ഹോളി ഫാമിലി ഹൈസ്കൂൾ രാജപുരം യു എ ഇ കൂട്ടായ്മ അബുദാബി യൂണിറ്റ് ഈദ് ഈസ്റ്റർ വിഷു ആഘോഷം ഈവ-2023 എന്ന പേരിൽ സംയുക്തമായി ആഘോഷിച്ചു. അബുദാബിയിലെ ബനിയാസിലുള്ള ഐബിസ് ഫാം ഹൗസിൽ 85 ഓളം അംഗങ്ങൾ സംബന്ധിച്ചു.. ഫാം വിസിറ്റ് കുതിരസവാരി, കുട്ടികളുടെയും, മുതിർന്നവരുടെയും കലാപെരുപാടികളുമായി ആഘോഷം മികവാർന്നതായി. സമാപന യോഗത്തിലേക്ക് എല്ലാ അംഗങ്ങളെയും പ്രോഗ്രാം കോർഡിനേറ്റർ ജെൻഷിൽ ആനയിച്ചു . സെക്രട്ടറി സജിൻ പുള്ളോലിക്കൽ സ്വാഗതം പറഞ്ഞു., പ്രസിഡന്റ്‌ മനോജ്‌ മരുതൂർ അധ്യക്ഷത വഹിച്ചു. മനീഷ് ആദോപള്ളി , ഹനീഫ കള്ളാർ, വിശ്വൻ ചുള്ളിക്കര തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ ജോയ്സ് മാത്യു നന്ദി പറഞ്ഞു.

Leave a Reply