. രാജപുരം: ഇന്നലെ രാത്രി പുലിയെ കണ്ടതായി പറയുന്ന ഓണിയിൽ വനംവകുപ്പ് അധികൃതർ പരിശോധന നടത്തി. ഭീതി വേണ്ടെന്നും പ്രദേശത്ത് കണ്ട കാൽപ്പാടുകൾ പുലിയുടേതല്ലെന്നും പരിശോധനയിൽ കണ്ടെത്തി. ഓണിയിലെ എ.കെ.ഗോപാലകൃഷ്ണനാണ് രാത്രി പുലിയെ കണ്ടതായി പറഞ്ഞത്.…
വറ്റിവരണ്ട് കുടുംബൂർ പുഴ: ജലക്ഷാമം രൂക്ഷമാകുന്നു.
രാജപുരം : കടുത്ത വേനലിൽ കുടും ബൂർ പുഴ ജലക്ഷാമം രൂക്ഷമാകുന്നു. കുടുംബൂർ ചെക്ക് ഡാമിൽ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതോടെ പുഴയോരത്തെ വീടുകളിലെ കിണറുകളിലും ജലനിരപ്പ് കുറഞ്ഞു. ഡാമിന് താഴെ പുഴ വറ്റി വരണ്ട…
ബളാംതോട് ചാമുണ്ടിക്കുന്നിലെ ഭാർഗവിയമ്മ (74) നിര്യതയായി.
രാജപുരം: ബളാംതോട് ചാമുണ്ടികു ന്നിലെ ഭാർഗവിയമ്മ (74) നിര്യതയായി.സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് വിട്ടു വളപ്പിൽ. ഭർത്താവ് :പരതേനായ കുഞ്ഞികണ്ണൻ നായർ. മക്കൾ : സതീശൻ, രമേശൻ, സുരേഷ് ബാബു. മരുമക്കൾ ഷൈലജ,…
അഡ്വഞ്ചർ ടൂറിസം : റാണിപുരത്ത് സഞ്ചാരികളെ വരവേറ്റ് റോപ് റൈഡറും, സ്വിപ് ലൈനും
രാജപുരം; അഡ്വഞ്ചർ ടൂറിസത്തിൻ്റെ ഭാഗമായി സഞ്ചാരികളെ വരവേറ്റ് റോപ് റൈഡർ. റാണിപുരം സെൻ്റ് മേരീസ് പള്ളിവക സ്ഥലത്താണ് സ്വകാര്യ വ്യക്തികളുടെ സംരംഭമായി റോപ് റൈഡർ ആരംഭിച്ചിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ഇവിടെ ഗ്ലാസ് ബ്രിഡ്ജ് ആരംഭിച്ചത് സഞ്ചാരകൾ…
കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെജെയു ) സ്ഥാപക ദിനാചരണം നടത്തി
രാജപുരം: കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെജെയു ) സ്ഥാപക ദിനാചരണത്തിൻ്റെ ഭാഗമായി രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ (കാസർകോട്) പതാക ഉയർത്തി. കെജെയു ജില്ലാ പ്രസിഡൻ്റ് സുരേഷ് കൂക്കൾ, ജില്ലാ ഭാരവാഹികളായ ജി.ശിവദാസൻ, നൗഷാദ് ചുള്ളിക്കര, മേഖലാ…
ഒടയംഞ്ചാൽ ക്രിസ്ത്യൻ പള്ളിയുടെ മുൻപിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു.
ഒടയംഞ്ചാൽ ക്രിസ്ത്യൻ പള്ളിയുടെ മുൻപിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞു. ഇന്ന് ഉച്ചക്കാണ് സംഭവം നടന്നത്. റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന്റെ പുറകിൽ ഇടിച്ച ശേഷം കാർ ഇടതുവശത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.…
വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം.
രാജപുരം : വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണ അന്ത്യം. ഇന്ന് വൈകീട്ട് 7.30 മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവർ പുങ്ങംചാൽ സ്വദേശി രാജു (35)ആണ് മരിച്ചത്. മൂന്ന് പേർക്ക്…
മന്ത്രികൻ ഗോപിനാഥ് മുതുകാടിൻ്റെ മാജിക് ഷോ മേയ് 2ന് അട്ടേങ്ങാനത്ത്.
രാജപുരം: ലോക പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ മടിക്കൈ ഗ്രാമത്തിൽ തിരുവനന്തപുരത്തെ ഡിഫറന്റ് ആർട്ട് സെന്ററിന്റെ കീഴിലുള്ള 20 ഏക്കർ സ്‌ഥലത്ത് ലോകോത്തര മാതൃകയിൽ ഇൻസ്റ്റിറ്ട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് (ഐഐപിഡി) സ്ഥാപനത്തിൻ്റെ…
കോളിച്ചാൽ വിത്തുകളം താന്നിക്കപ്പാറ പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ (68) നിര്യാതയായി.
രാജപുരം: കോളിച്ചാൽ വിത്തുകളം താന്നിക്കപ്പാറ പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ (68) നിര്യാതയായി.സംസ്കാരം നാളെ (01.05.2026 വെള്ളി) ഉച്ചകഴിഞ്ഞ് 3 മണിക്ക് പനത്തടി സെൻ്റ് ജോസഫ് ഫൊറോന തീർത്ഥാടന ദേവാലയത്തിൽ. പരേത വടക്കേക്കര കുടുംബാംഗമാണ്. മക്കൾ :…
കോളിച്ചാൽ ടൗണിൽ മഴക്കാല പൂർവ ശുചീകരണത്തിനു തുടക്കമായി
രാജപുരം: പനത്തടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ ടൗണുകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക്കോളിച്ചാലിൽ തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പത്മകുമാരി ശുചീകരണം ഉദ്ഘാടനം ചെയ്തു. മെമ്പർ എൻ.വിൻസെന്റ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.ബിജി, കെ.വി.വി.ഇ.എസ് പ്രസിഡന്റ്…
