രാജപുരം: ഉദയപുരം -അയറോട്ട് – ചുള്ളിക്കര റോഡിൽ പണാംകോട്; മുണ്ട്യക്കാൽ കാവിനടുത്തുള്ള പാലത്തിന്റെ പാർശ്വഭിത്തി മഴവെള്ളപാച്ചലിൽ ഏതു നിമിഷവും സൈഡ് ഇടിഞ്ഞു താഴാനുള്ള സാധ്യതയുണ്ട്. ഡോ:അംബേദ്കർ ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ ബസ്സും നിരവധി…
തലശേരി സോഷ്യൽ സർവീസ് സൊസൈറ്റി പാണത്തൂർ ക്രെഡിറ്റ് യുണിയന് ഒന്നാം സ്ഥാനം.
രാജപുരം: തലശ്ശേരി സോഷ്യൽ സർവീസ് സൊസൈറ്റി പനത്തടി മേഖലയിൽ ഏറ്റവും നല്ല പ്രവർത്തനം കാഴ്ചവെച്ച് മേഖലയിലെ ഏക എ പ്ലസ് ഗ്രേഡ് ജേതാക്കളായ പാണത്തൂർ ക്രെഡിറ്റ് യുണിയൻ യൂണിറ്റ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുന്നോത്ത്…
മണിപ്പൂരിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പാണത്തൂർ സെന്റ് മേരീസ് ഇടവക.
രാജപുരം: സഹനങ്ങളിൽ എരിയുന്ന മണിപ്പൂരിലെ സഹോദരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും, ഭാരതീയ ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തി സ്വാതന്ത്ര്യം അനുഭവിക്കാനുള്ള അവകാശം നിഷേധിക്കുന്ന ഭരണകൂട നിലപാടുകൾക്ക് എതിരായും പാണത്തൂർ സെൻ്റ് മേരീസ് ഇടവക സമൂഹം…
ചക്കിട്ടടുക്കത്ത് പരിസ്ഥിതി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു.
രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ കാവേരിക്കുളത്ത് കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിനെതിരെ കാവേരിക്കുളം സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ചക്കിട്ടടുക്കത്ത് പരിസ്ഥിതി സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു. ചെയർമാൻ ടി.കെ. സത്യൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ…
അപകടകെണിയൊരുക്കി എണ്ണപ്പാറ – മുക്കുഴി റോഡ് .
രാജപുരം: നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന എണ്ണപ്പാറ – ഏഴാംമൈൽജില്ലാ പഞ്ചായത്ത് വീതി കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുന്നു. ജില്ലാ പഞ്ചായത്തിന്റെ പ്രധാന റോഡുകളിലൊന്നാണ് ഏഴാം മൈൽ – എണ്ണപ്പാറ റോഡ്. വർഷങ്ങളോളം റീടാറിംഗ്…
ഓവുചാൽ നിർമാണത്തിനിടെ ജെസിബിയുടെ മുകളിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണു.
രാജപുരം: ഓവുചാൽ നിർമാണത്തിനിടെ ജെസിബിയുടെ മുകളിലേക്ക് കല്ലും മണ്ണും ഇടിഞ്ഞു വീണു. പൈനിക്കരയിൽ സംസ്ഥാന പാത നവീകരണത്തിന്റെ ഭാഗമായുള്ള ഓവ് ചാൽ നിർമാണത്തിനിടെയാണ് വലിയ പാറക്കല്ലും , മണ്ണും ജെസിബിയുടെ കൈയിലേക്ക് ഇടിഞ്ഞ് വീണത്.…
പ്രാദേശിക പത്രപ്രവർത്തക ക്ഷേമനിധി വൈകുന്നതിനെതിരെ വഞ്ചനാദിനം ആചരിച്ചു.
രാജപുരം ; പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി ഏർപ്പെടുത്താൻ സർക്കാരുകൾ കാണിക്കുന്ന അലംഭാവത്തിൽ പ്രതിഷേധിച്ച് കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജപുരം മേഖല കമ്മിറ്റി തിങ്കളാഴ്ച വഞ്ചനാദിനമായി ആചരിച്ചു. പ്രാദേശിക മാധ്യമ…
കള്ളാർ നീലിമലയിൽ കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണു.
രാജപുരം: കനത്ത കാറ്റിലും മഴയിലും നീലിമല തൈപ്പറമ്പിൽ ഗ്രേസി മാത്യുവിന്റെ വീടിന് മുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ, വില്ലേജ് ഓഫിസർ എന്നിവർ സ്ഥലം സന്ദർശിച്ചു .
റാണിപുരം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി തേങ്ങ സംഭരണം ; ഔപചാരിക ഉദ്ഘടനം പ്രിൻസിപ്പൾ അഗ്രിക്കൾച്ചർ ഓഫീസർ മിനി പി ജോൺ നിർവഹിച്ചു
രാജപുരം: റാണിപുരം ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി കേരഫെഡിന് വേണ്ടിയുള്ള തേങ്ങ സംഭരണത്തിന്റെ ഔപചാരികമായ ഉദ്ഘടന കർമ്മം കാസറഗോഡ് പ്രിൻസിപ്പൾ അഗ്രിക്കൾച്ചർ ഓഫീസർ മിനി പി ജോൺ നിർവഹിച്ചു. കമ്പനി ചെയർമാൻ പി.രാജൻ അധ്യക്ഷത വഹിച്ചു…
മണിപ്പൂർ അക്രമത്തിനെതിരെ പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചു.
രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്, ജെൻഡർ റിസോഴ്‌സ് സെന്റർ എന്നിവയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് പോസ്റ്റർ ക്യാമ്പയിൻ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ…
