Category: Latest News

ജില്ലയിലെ ആരോഗ്യ വകുപ്പിന്റെ അനാസ്ഥ : ജില്ലാ മെഡിക്കൽ ഓഫീസ് അടച്ചു പൂട്ടിയതായി ബോർഡ് സ്ഥാപിച്ചുയൂത്ത് കോൺഗ്രസ്‌ പ്രതിഷേധം.

രാജപുരം: ജില്ലയിലെ ആരോഗ്യവകുപ്പിന് നാഥനില്ലാത്തതിനാലും ഡോക്ടർമാരും ജീവനക്കാരും ഇല്ലാത്തതിനാലും അമ്മയും കുഞ്ഞും ആശുപത്രി ഉൾപ്പെടെ അടച്ചുപൂട്ടേണ്ട സാഹചര്യം ആയതിനാൽ 15-6-2025 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ മെഡിക്കൽ ഓഫീസ് പ്രവർത്തിക്കുന്നതല്ല…

കുണ്ടുപ്പള്ളിയിൽ മണ്ണിടിച്ചിൽ: രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

രാജപുരം: പാണത്തൂർ കുണ്ടുപ്പള്ളിയിലെ മണ്ണിടിച്ചിൽ രണ്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇന്നലെ ശക്തമായ മഴയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്നാണ് രണ്ടു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്. മൈലാട്ടിയിലെ രാധാകൃഷ്ണൻ, ജിജി ജോർജ്ജ് എന്നിവരുടെ കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്. രാധാകൃഷ്ണൻ…

ലഹരിവിരുദ്ധ സൈക്കിൾ സന്ദേശ യാത്ര മാലക്കല്ല് സ്കൂളിൽ സ്വീകരണം നൽകി.

രാജപുരം : ലഹരി വിരുദ്ധ സന്ദേശവുമായി കേരളത്തിലുടനീളം റിട്ടയേഡ് എസ് ഐ ഷാജഹാൻ നടത്തുന്ന സൈക്കിളിൽ സന്ദേശ യാത്രക്ക് മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിൽ സ്വീകരണം നൽകി. സമൂഹത്തിൽ ഉയർന്നുവരുന്ന…

ഓൾ കേരള ഫോട്ടോഗ്രാഫഴ്‌സ് അസോസിയേഷൻ (എകെപിഎ) കാസർകോട് ജില്ലാ കമ്മിറ്റി പരിസ്‌ഥിതി ദിനാഘോഷം നടത്തി

രാജപുരം: ഓൾ കേരള ഫോട്ടോഗ്രാഫഴ്‌സ് അസോസിയേഷൻ (എകെപിഎ) കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോക പരിസ്‌ഥിതി ദിനാഘോഷം നടത്തി. ഇരിയ ഗവ. ഹൈസ്‌കൂളിൽ എകെപിഎ സംസ്‌ഥാന വൈസ് പ്രസിഡൻ്റ് സജീഷ് മണി ഉദ്ഘാടനം ചെയ്‌തു.…

സംസ്ഥാന ഹോക്കി മത്സരത്തിനുള്ള കാസർകോട് ജില്ലാ ടീമിനെ അൻഷ ഷാജനും, പി.വി.അങ്കിതയും നയിക്കും.

രാജപുരം: ജൂൺ 13 മുതൽ 16 വരെ രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾമൈതാനത്ത് വച്ച് നടക്കുന്ന സബ് ജൂനിയർ പെൺകുട്ടികളുടെ സംസ്ഥാന ഹോക്കി മത്സരത്തിനായുള്ള കാസർകോട് ജില്ലാ ടീമിനെ അൻഷ ഷാജനും,…

ഹരിത വേലിയും മനുഷ്യ ചങ്ങലയും തീർത്ത് മാലക്കല്ലിലെ കുട്ടികൾ

രാജപുരം: ഔഷധ സസ്യങ്ങളും പൂച്ചെടികളും കൊണ്ട് തീർത്ത ഹരിതവേലിയും സ്കൂളിലെ മരമുത്തശ്ശിയായ അത്തിമരത്തിന് ചുറ്റും മനുഷ്യച്ചങ്ങലയും തീർത്ത മാലക്കല്ല് സ്കൂളിലെ പരിസ്ഥിതി ദിനാഘോഷം ശ്രദ്ധേയമായി. പരിസ്ഥിതി ദിന പ്രത്യേക അസംബ്ലിയോട് കൂടിയ ദിനാഘോഷം പ്രധാന…

റാണിപുരം വിനോദ കേന്ദ്രത്തിൽ പരിസ്ഥിതി ദിനാഘോഷം ‘

രാജപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് ജീവജാലങ്ങൾക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുന്ന കമ്യൂണിസ്റ്റ് പച്ച, കൊങ്ങിണി തുടങ്ങിയ അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. വനം വന്യജീവി വകുപ്പിന്റെയും റാണിപുരം…

ബേളൂർ ജിയുപി സ്കൂളിൽ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.

രാജപുരം : ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ജിയുപി സ്കൂൾ ബേളൂർ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു..സ്കൂൾ പ്രധാനാധ്യാപകൻ രമേശൻ സ്വാഗതം പറഞ്ഞു്. പിടിഎ പ്രസിഡൻ്റ് പ്രതീഷ് കുമാർ അധ്യക്ഷത വഹിച്ചു..കോടോം ബേളൂർ പഞ്ചായത്ത്…

ചാച്ചാജി  ബഡ്‌സ് സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

രാജപുരം : കുടുംബശ്രീ ജില്ലാ മിഷന്റെ നിർദ്ദേശപ്രകാരം കള്ളാർ സിഡി എസിൻ്റെ നേതൃത്വത്തിൽ ചാച്ചാജി  ബഡ്‌സ് സ്കൂളിൽ 2025-26 പുതിയ അധ്യാന വർഷത്തിന് തുടക്കം കുറിച്ചു. പ്രവേശനോത്സവ ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ഡാലിയ മാത്യു സ്വാഗതം…

പാണത്തൂർ കുണ്ടുപള്ളിയിൽ കാറും ജീപ്പുമായി കൂട്ടിയിടിച്ച് 8 വിദ്യാർഥികൾക്ക് പരിക്ക് ‘

രാജപുരം: പാണത്തൂർ ചെറങ്കടവ് ഗവൺമെൻ് ഹൈസ്കുളിലെ വിദ്യാവാഹിനി പദ്ധതിയിൽ സർവീസ് നടത്തുന്ന ജീപ്പും, വിനോദ സഞ്ചാരികളുടെ കാറും കൂട്ടുയിടിച്ച്8 വിദ്യാർത്ഥികൾ ഉൾപ്പെടെ 9 പേർക്ക് പരിക്ക്. വിദ്യാർഥികളായ അമൃത (12), ജെ.കെ.ആദിദേവ് (7), ജെ.കെ.ആര്യ…