Author: MB Admin

രാജപുരം അയ്യങ്കാവിലെ ഡോ.രൂപാ സരസ്വതിക്ക് ബെസ്റ്റ് ഡോക്ടേഴ്‌സ് അവാര്‍ഡ്.

രാജപുരം: മരുന്നില്ലാതെ മുദ്ര ചികിത്സ, സംഗീത ചികിത്സ എന്നിവ സമന്വയിപ്പിച്ചുള്ള ചികിത്സാ പഠനത്തിന് മാജിക്ക് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ബെസ്റ്റ് ഡോക്ടേഴ്‌സ് അവാര്‍ഡ് നേടി രാജപുരം അയ്യങ്കാവിലെ ഡോ.രൂപാ സരസ്വതി. നിലവില്‍ കാസര്‍കോട് ജില്ലയിലെ…

ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ഒടയംചാല്‍ കുന്നുംവയലിലെ മനോജ് (36) ആണ് മരിച്ചത്.

രാജപുരം : ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ഒടയംചാല്‍ കുന്നുംവയലിലെ മനോജ് (36) ആണ് മരിച്ചത്.മസ്തിഷ്‌ക രോഗം ബാധിച്ച് കഴിഞ്ഞ 2 മാസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മനോജിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ ചികിത്സാ കമ്മിറ്റി…

കപ്പള്ളി കോളനി റോഡ് തൊഴിലുറപ്പ് പദ്ധതിയില്‍ കോണ്‍ക്രീറ്റ് ചെയ്തു.

രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡിലെ താഴെ കപ്പള്ളി കോളനി റോഡ് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കോണ്‍ക്രീറ്റ് ചെയ്തു. റോഡ് ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ നിര്‍വ്വഹിച്ചു. വൈസ്…

ചക്കിട്ടടുക്കം അയ്യപ്പ ഭജന മന്ദിരം മണ്ഡലവിളക്ക് മഹോത്സവം 22ന്

രാജപുരം: ചക്കിട്ടടുക്കം അയ്യപ്പ ഭജന മന്ദിരം മണ്ഡലവിളക്ക് മഹോത്സവം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 22 ന് നടക്കും. രാവിലെ 5 മണിക്ക് നടതുറക്കല്‍, 5.30 ന് ദീപാരാധന. 12.30 ന് ദീപാരാധന. വൈകിട്ട് 5…

ചുള്ളിക്കര ശ്രീധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ മണ്ഡല പൂജ മഹോത്സവം ഡിസംബര്‍ 26 ന് നടക്കം

രാജപുരം: ചുള്ളിക്കര ശ്രീധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ മണ്ഡല പൂജ മഹോത്സവം ഡിസംബര്‍ 26 ന് നടക്കും. രാവിലെ 4 ന് നട തുറക്കല്‍, 5 മണിക്ക് നട തുറക്കല്‍ 6 മണിക്ക് ദീപാരാധന, 10.30…

കാപ്പുങ്കര പാലം 26ന് ഉച്ച കഴിഞ്ഞ 3ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും

രാജപുരം: ജില്ലാ വികസന ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കള്ളാര്‍ പഞ്ചായത്തിലെ കാപ്പുങ്കര പാലം 26ന് പകല്‍ 3ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍…

കള്ളാര്‍ പഞ്ചായത്തില്‍ സ്ത്രീ പക്ഷ നവകേരളം പ്രചാരണ പരിപാടി സംഘടിപ്പിച്ചു

രാജപുരം: കുടുംബശ്രീ ജില്ലാമിഷന്‍ കാസര്‍ഗോഡ്-കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നേതൃത്വത്തില്‍ സ്ത്രീധനത്തിനെതിരെ സ്ത്രീപീഡനത്തിനെതിരെ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളം പ്രചരണ പരിപാടിയുടെ സി.ഡി.എസ് തല ഉദ്ഘാടനം കൊട്ടോടിയില്‍ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട്…

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 13-ാമത് കാസര്‍ഗോഡ് ജില്ലാ സമ്മേളനം സിഒഎ സംസ്ഥാന പ്രസിഡണ്ട് അബുബക്കര്‍ സിദ്ദിഖ് സമ്മേളനം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 13-ാമത് കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ രാജ് റസിഡന്‍സിയില്‍ നടന്നു പ്രത്യേകം സജ്ജമാക്കിയ ബക്കാര്‍ രാജേഷ് നഗറില്‍ സിഒഎ സംസ്ഥാന പ്രസിഡണ്ട് അബുബക്കര്‍ സിദ്ദിഖ് സമ്മേളനം ഉദ്ഘാടനം…

ഉദയപുരത്ത് സൈന്‍ ബോര്‍ഡ് യൂണിറ്റ് തീപിടിച്ചു നശിച്ചു. രണ്ട് കോടിയുടെ നഷ്ടം.

രാജപുരം: ഉദയപുരത്ത് സൈന്‍ ബോര്‍ഡ് യൂണിറ്റ് തീപിടിച്ചു നശിച്ചു. ഉദയപുരത്തെ ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള അപര്‍ണ സൈന്‍ എന്ന സ്ഥാപനത്തിനാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോട് തീപിടിച്ചത്. കുറ്റിക്കോലില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേയ്ക്കും നാട്ടുകാര്‍ തീയണയ്ക്കാന്‍…

ഒടയംചാലിലെ പരേതനായ പുക്രയില്‍ തോമസിന്റെ ഭാര്യ സിസിലി തോമസ് (66) നിര്യാതയായി.

രാജപുരം: ഒടയംചാലിലെ പരേതനായ പുക്രയില്‍ തോമസിന്റെ ഭാര്യ സിസിലി തോമസ് (66) നിര്യാതയായി. സംസ്‌കാരം : നാളെ (18/12/2021) 4 മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയില്‍ .മക്കള്‍ : ജയ, പ്രകാശ്, ശ്രേയസ്.…