Category: Latest News

പനത്തടി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരി ചാമുണ്ഡിക്കുന്നിലെ സന്ധ്യ (38) നിര്യാതയായി.

ബളാംതോട് : ചാമുണ്ഡിക്കുന്ന് വിജയമന്ദിരത്തില്‍ കെ.വി.പത്മകുമാറിന്റെ ഭാര്യ സന്ധ്യ (38) നിര്യാതയായി. പനത്തടി സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയായിരുന്നു. കാന്‍സര്‍ രോഗം ബാധിച്ച് കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍ : അഞ്ജന പത്മന്‍,…

കള്ളാര്‍ പഞ്ചായത്തിലെ പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ഫര്‍ണിച്ചര്‍ നല്‍കി.

രാജപുരം: കള്ളാര്‍ പഞ്ചായത്ത് 2021- 22 സാമ്പത്തികവര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ഒന്നാംക്ലാസില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്ക് ഫര്‍ണിച്ചര്‍ വിതരണം ഉദ്ഘാടന കര്‍മ്മം പുഞ്ചക്കര സ്‌കൂളില്‍ വച്ച് നടന്നു പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍…

പനത്തടി സേവാഭാരതി ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കി.

പനത്തടി : ദേശീയ സേവാഭാരതി നല്‍കിയ ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ പനത്തടി പഞ്ചായത്തിലെ 14 -ാം വാര്‍ഡിലെ എരിഞ്ഞിലംകോട് സ്വദേശിയായ വിജയന്‍ നായര്‍ക്ക് നല്‍കി. ബളാംതോട് സ്വദേശിയും വിജയന്‍ നായരുടെ സുഹൃത്തുമായ വിശ്വന്റെ ആവശ്യപ്രകാരമാണ് ഇദ്ദേഹത്തിന്…

കോണ്‍ഗ്രസ് കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റി ഡി സി സി പ്രസിഡന്റ് പി.കെ.ഫൈസലിന് സ്വീകരണം നല്‍കി.

ഒടയംചാല്‍: കോടോം ബേളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡി സി സി പ്രസിഡന്റ് പി.കെ.ഫൈസലിന് സ്വീകരണം നല്‍കി. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ഉല്‍ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡി…

നായ്ക്കയം ഗവ.എല്‍.പി. സ്‌കൂളില്‍ പ്രീപ്രൈമറി ആക്ടിവിറ്റി കോര്‍ണര്‍ ഉദ്ഘാടനം ചെയ്തു

രാജപുരം: ആദിവാസി മേഖലയിലെ വിദ്യാര്‍ഥികള്‍ പഠിക്കുന്ന നായ്ക്കയം ഗവണ്‍മെന്റ് പ്രൈമറി സ്‌കൂളിലെ പ്രീ പ്രൈമറി ക്ലാസുകളിലേക്ക് സമഗ്ര ശിക്ഷ കേരള ബി ആര്‍ സി ഹോസ്ദുര്‍ഗ് അനുവദിച്ച പ്രവര്‍ത്തന മൂലകളുടെ ഉദ്ഘാടനം ബി ആര്‍…

പനത്തടി പഞ്ചായത്തില്‍’കോഴിയും കൂടും ‘ പദ്ധതി വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു.

പാണത്തൂര്‍: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് സി ഐ എഫ് ലോണ്‍ വഴിയുള്ള മൃഗസംരക്ഷണ മേഖല ‘കോഴിയും കൂടും ‘ പദ്ധതി വിതരണ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് നിര്‍വ്വഹിച്ചു. കണ്‍വീനര്‍ പി.പി…

പാണത്തൂര്‍ ഗവ.വെല്‍ഫെയര്‍ ഹൈസ്‌ക്കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

രാജപുരം:പാണത്തൂര്‍ ഗവണ്‍മെന്റ് വെല്‍ഫെയര്‍ ഹൈസ്‌ക്കൂളില്‍ സ്റ്റുഡന്റ് പോലീസ് കെഡറ്റ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു.മലയോര ഗ്രാമത്തിന്റെ ചിരകാല അഭിലാഷമായിരുന്ന എസ് പി സി സ്‌ക്കൂള്‍ യൂണിറ്റിന്റെ റും ഉദ്ഘാടനം പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ്…

ജോലി സ്ഥലത്ത് നിന്നും പക്ഷാഘാതം വന്ന് ശരീരം തളര്‍ന്ന പ്രവാസി യുവാവ് ചികിത്സാ സഹായം തേടുന്നു.

രാജപുരം: ജോലി സ്ഥലത്ത് നിന്നും പക്ഷാഘാതം വന്ന് ശരീരം തളര്‍ന്ന പ്രവാസി യുവാവ് ചികിത്സാ സഹായം തേടുന്നു. ചെറുപനത്തടി കോലടുക്കത്തെ രാഘവന്‍ ആചാരിയുടെ മകന്‍ കെ.സത്യന്‍ (40) ആണ് ചികിത്സ നടത്താന്‍ പണമില്ലാതെ ഉദാരമതികളുടെ…

രാജപുരം : വിശ്വകര്‍മ ജയന്തിയോടനുബന്ധിച്ച് ബിഎംഎസ് കള്ളാര്‍ പഞ്ചായത്ത് കമ്മിറ്റി കൊട്ടോടി പേരടുക്കത്ത് തൊഴിലാളി സംഗമം സംഘടിപ്പിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി പി.വി.സത്യനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ.കണ്ണന്‍ അധ്യക്ഷത വഹിച്ചു.…

വനം വകുപ്പും വന സംരക്ഷണ സമിതിയും ചേര്‍ന്ന് 9 യുവതികള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷീന്‍ നല്‍കി.

രാജപുരം: കേരള വനം വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ ഒമ്പത് യുവതികള്‍ക്ക് സൗജന്യമായി തയ്യല്‍ മെഷിനുകള്‍ നല്‍കി. വിതരണോദ്ഘാടനം പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബി.ശേഷപ്പ നിര്‍വ്വഹിച്ചു. സമിതി പ്രസിഡന്റ് എസ്.…