Category: Latest News

കള്ളാര്‍ പഞ്ചായത്തില്‍ സ്ത്രീ പക്ഷ നവകേരളം പ്രചാരണ പരിപാടി സംഘടിപ്പിച്ചു

രാജപുരം: കുടുംബശ്രീ ജില്ലാമിഷന്‍ കാസര്‍ഗോഡ്-കള്ളാര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നേതൃത്വത്തില്‍ സ്ത്രീധനത്തിനെതിരെ സ്ത്രീപീഡനത്തിനെതിരെ സംഘടിപ്പിക്കുന്ന സ്ത്രീപക്ഷ നവകേരളം പ്രചരണ പരിപാടിയുടെ സി.ഡി.എസ് തല ഉദ്ഘാടനം കൊട്ടോടിയില്‍ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട്…

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 13-ാമത് കാസര്‍ഗോഡ് ജില്ലാ സമ്മേളനം സിഒഎ സംസ്ഥാന പ്രസിഡണ്ട് അബുബക്കര്‍ സിദ്ദിഖ് സമ്മേളനം ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ 13-ാമത് കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തിന് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയിലെ രാജ് റസിഡന്‍സിയില്‍ നടന്നു പ്രത്യേകം സജ്ജമാക്കിയ ബക്കാര്‍ രാജേഷ് നഗറില്‍ സിഒഎ സംസ്ഥാന പ്രസിഡണ്ട് അബുബക്കര്‍ സിദ്ദിഖ് സമ്മേളനം ഉദ്ഘാടനം…

ഉദയപുരത്ത് സൈന്‍ ബോര്‍ഡ് യൂണിറ്റ് തീപിടിച്ചു നശിച്ചു. രണ്ട് കോടിയുടെ നഷ്ടം.

രാജപുരം: ഉദയപുരത്ത് സൈന്‍ ബോര്‍ഡ് യൂണിറ്റ് തീപിടിച്ചു നശിച്ചു. ഉദയപുരത്തെ ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള അപര്‍ണ സൈന്‍ എന്ന സ്ഥാപനത്തിനാണ് ഇന്നലെ രാത്രി പന്ത്രണ്ട് മണിയോട് തീപിടിച്ചത്. കുറ്റിക്കോലില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേയ്ക്കും നാട്ടുകാര്‍ തീയണയ്ക്കാന്‍…

ചെറുപനത്തടി കടമലയിലെ അന്നമ്മ ചാക്കോ (56) നിര്യാതയായി.

രാജപുരം: പെരുതടി ഗവ.എല്‍.പി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ചെറുപനത്തടി കടമലയിലെ അന്നമ്മ ചാക്കോ ( ആലീസ് -56) നിര്യാതയായി. സംസ്‌കാരം നാളെ (18.12.2021) വൈകുന്നേരം 3 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയ സെമിത്തേരിയില്‍…

രാജപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരി സിന്‍സി മാണിയുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് തിളക്കം.

രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരി സിന്‍സി മാണിയുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് തിളക്കം. കളഞ്ഞു കിട്ടിയ ഒന്നേകാല്‍ പവന്റെ സ്വര്‍ണ പാദസ്വരം യഥാര്‍ത്ഥ അവകാശിക്ക് തിരിച്ചു നല്‍കിയാണ് സിന്‍സി മാതൃകയായത്. ഹോളി…

പൂക്കയം സെന്റ് സ്റ്റീഫന്‍സ് പള്ളി തിരുനാളിന് കൊടിയേറി

രാജപുരം: പൂക്കയം സെന്റ് സ്റ്റീഫന്‍സ് പള്ളി തിരുനാളിന് ഇന്നു രാവിലെ കൊടിയേറി. തുടര്‍ന്ന് ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന, നൊവേന, സെമിത്തേരി സന്ദര്‍ശനം എന്നിവ നടന്നു. നാളെ രാവിലെ 6.30 ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്,…

ഗംഗാധരന് ചികിത്സാ ധനസഹായം കൈമാറി.

രാജപുരം: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് കിടപ്പിലായ കൊട്ടോടിയിലെ പാട്ടുകാരന്‍ ഗംഗാധരന് ചികിത്സാ സഹായ സമിതി രൂപീകരിച്ച് സ്വരൂപിച്ച തുക കൈമാറി. കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ്…

പൂടംകല്ല് എടക്കടവില്‍ കിണറ്റില്‍ വീണ പട്ടിയെ അഗ്‌നിശമന സേന രക്ഷപ്പെടുത്തി.

രാജപുരം: 65 അടി താഴ്ചയുള്ള ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പട്ടിയെ കുറ്റിക്കോലില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി. പൂടംകല്ല് എടക്കടവിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമയുടെ 65 അടി താഴ്ചയുള്ള കിണറ്റില്‍ വീണ പട്ടിയെയാണ്…

കോളിച്ചാലില്‍ റോയല്‍ ട്രാവന്‍കോര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി പ്രവര്‍ത്തനമാരംഭിച്ചു.

രാജപുരം: കോളിച്ചാലില്‍ റോയല്‍ ട്രാവന്‍കോര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി പ്രവര്‍ത്തനമാരംഭിച്ചു. മലയോര മേഖലയുടെ സിരാകേന്ദ്രമായ കോളിച്ചാലില്‍ നാണ്യവിള കര്‍ഷകര്‍ക്ക് ഗ്രാമീണ വ്യാപാരികളുടെ പൂര്‍ണ പിന്തുണ ഉറപ്പാക്കണമെന്ന് റോയല്‍ ട്രാവന്‍കോര്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കോളിച്ചാല്‍…

കൊട്ടോടിയില്‍ റോഡിന് നടുവില്‍ സ്ഥാപിച്ച ടാര്‍ വീപ്പയില്‍ നിന്നും ടാര്‍ ഉരുകി ഒലിക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു.

രാജപുരം: കൊട്ടോടി ടൗണില്‍ നിന്നും വലിയ പാലത്തിലേക്ക് കയറുന്ന ഭാഗത്ത് റോഡിന് നടുവില്‍ സ്ഥാപിച്ച ടാര്‍ വീപ്പയില്‍ നിന്നും ടാര്‍ ഉരുകി ഒലിക്കുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. ഇരു ഭാഗങ്ങളിലേക്ക് വാഹനങ്ങള്‍ തിരിഞ്ഞു പോകാന്‍ സൗകര്യത്തിനായി…