Author: MB Admin

ചെറുപനത്തടി ചെക്ക്ഡാം നാട്ടുകാര്‍ ചേര്‍ന്ന് നവീകരിച്ചു.

രാജപുരം: മലയോരത്ത് വേനല്‍ ശക്തമായതോടെ ചെറുപനത്തടി ചെക്ക് ഡാം അറ്റകുറ്റപ്പണി നടത്തി പലകയിട്ട് വെള്ളം നിറച്ചു. ചെക്ക് ഡാമിന്റെ ഇരുവശത്തുമുള്ള 200 ഏക്കറില്‍ ഉള്ള കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പഞ്ചായത്തംഗം എന്‍.വിന്‍സെന്റ്, കണ്‍വീനര്‍…

കള്ളാര്‍ പഞ്ചായത്തില്‍ ടിഷ്യൂ കള്‍ച്ചര്‍ വാഴ വിത്ത് വിതരണം തുടങ്ങി.

രാജപുരം: കള്ളാര്‍ പഞ്ചായത്ത് 2021 22 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വനിതകള്‍ക്ക് നല്‍കുന്ന ടിഷ്യു കള്‍ച്ചര്‍ വാഴ വിത്ത് വിതരണം തുടങ്ങി. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രിയ…

ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റിന്റെ സഫലം ത്രിദിന വാര്‍ഷിക ക്യാമ്പിന് തുടക്കമായി.

രാജപുരം: ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സ്‌കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സഫലം ത്രിദിന വാര്‍ഷിക ക്യാമ്പിന് തുടക്കമായി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജെന്നി കുര്യന്‍…

ബളാംതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പെണ്‍കുട്ടികള്‍ക്കായി സ്വയരക്ഷാ പരിശീലന ക്യാംപ് തുടങ്ങി.

രാജപുരം: സമഗ്ര ശിക്ഷ കേരള ഹോസ്ദുര്‍ഗ്ഗ് ബി ആര്‍ സി യുടെ നേതൃത്വത്തില്‍ പെണ്‍കുട്ടികള്‍ക്കായി നടത്തുന്ന സ്വയംരക്ഷ സധൈര്യം പരിപാടിയുടെ ഉദ്ഘാടനം ജിഎച്ച്എസ്എസ് ബളാന്തോട് വെച്ച് നടന്നു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്…

റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തില്‍ കോളിച്ചാല്‍ ലയണ്‍സ് ക്ലബ് വേസ്റ്റ് ബിന്‍ നല്‍കി.

രാജപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്തെ പ്ലാസ്റ്റിക് മുക്തമാക്കാന്‍ റാണിപുരം വന സംരക്ഷണ സമിതിക്ക് കോളിച്ചാല്‍ ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ വേസ്റ്റ് ബിന്‍ കൈമാറി. ലയണ്‍സ് ക്ലബ് കുടുംബ സംഗമത്തോടനുബന്ധിച്ച് റാണിപുരം റിസോര്‍ട്ടില്‍ നടന്ന…

കള്ളാര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രം ഉത്സവം 18, 19, 20 തീയതികളില്‍ നടക്കും.

രാജപുരം: കള്ളാര്‍ ശ്രീമഹാവിഷ്ണു ക്ഷേത്രം ഉത്സവം 18, 19, 20 തീയതികളില്‍ നടക്കും. 17 ന് രാവിലെ 7 ന് കലവറ നറയ്ക്കല്‍, രാത്രി 7.30 ന് തിരുവത്താഴത്തിന് അരി അളക്കല്‍. 18 ന്…

കൊട്ടോടി ക്ഷീരോല്‍പ്പാദക സംഘം വാര്‍ഷിക പൊതുയോഗം നടന്നു.

രാജപുരം: കൊട്ടോടി ക്ഷീരോല്‍പ്പാദക സഹകരണ സംഘം 2020 21 വര്‍ഷത്തെ വാര്‍ഷിക ജനറല്‍ബോഡി യോഗം നടന്നു. യോഗത്തില്‍ സംഘം പ്രസിഡന്റ് ടി ആലാമി അധ്യക്ഷത വഹിച്ചു. സംഘത്തില്‍ ഏറ്റവും കൂടുതല്‍ പാല്‍ അളന്ന കര്‍ഷകന്‍,…

നായ്ക്കയം _നായ്ക്കയം തട്ട് റോഡ് ഉദ്ഘാടനം ചെയ്തു.

രാജപുരം: ടാറിംഗ് പ്രവൃത്തി പൂര്‍ത്തീകരിച്ച നായ്ക്കയം _നായ്ക്കയം തട്ട്, നായ്ക്കയം തട്ട് – നായ്ക്കയം മൊട്ട കോളനി, നായ്ക്കയം തട്ട് – പള്ളത്ത്മല എന്നീ റോഡുകള്‍ വാര്‍ഡ് മെമ്പര്‍ ജിനി ബിനോയി ഉദ്ഘാടനം ചെയ്യുന്നു.ചടങ്ങില്‍…

എണ്ണപ്പാറയില്‍ സൗജന്യ തയ്യല്‍ പരിശീലനം തുടങ്ങി.

രാജപുരം: നെഹ്‌റു യുവകേന്ദ്രയുടേയും, എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്‌സ് ക്ലബിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ എണ്ണപ്പാറയില്‍ സൗജന്യ തയ്യല്‍ പരിശീലനം ആരംഭിച്ചു. പഞ്ചായത്ത് അംഗം എം.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. രമേശന്‍ മലയാറ്റുകര അദ്ധ്യക്ഷനായി. എം.സുരേഷ് കുമാര്‍., സി.സതീശന്‍…

റിട്ട.നഴ്‌സിങ് സൂപ്രണ്ട് പാണത്തൂരിലെ സൗദാമിനി (54) അന്തരിച്ചു.

രാജപുരം: റിട്ട.നഴ്‌സിങ് സൂപ്രണ്ട് പാണത്തൂരിലെ സൗദാമിനി (54) അന്തരിച്ചു. ഭര്‍ത്താവ്: കൃഷ്ണന്‍ പുള്ളിക്കല്ല് (റിട്ട.പോസ്റ്റ്മാന്‍). മക്കള്‍: ശ്യാംലാല്‍, ശ്രീലാല്‍, ഡോ.ഹരികൃഷ്ണന്‍. മരുമക്കള്‍: അശ്വതി, രേവതി, ഡോ.പ്രയാഗ. (പാനൂര്‍)