Category: Latest News

കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ്പവര്‍ ബാങ്ക് നല്‍കി

ബളാംതോട് : വൈദ്യുതി ഇല്ലാത്ത വീട്ടില്‍ നിന്നും പഠിച്ച് ഉന്നത വിജയം നേടിയ മുന്തന്റെ മൂലയിലെ അംബിക കൃഷ്ണന് കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് നല്‍കുന്ന പവര്‍ ബാങ്ക് ക്ലബ്ബ് പ്രസിഡണ്ട് സി.കണ്ണന്‍ നായര്‍ നല്‍കുന്നു.…

ഫിലിപ്പ് (93) നിര്യാതനായി

പനത്തടി: ആദികാല കുടിയേറ്റ കര്‍ഷകന്‍ കോളിച്ചാല്‍ ഇടവക പാറക്കടവ് പുറ്റുമണ്ണില്‍ ഫിലിപ്പ് (93) നിര്യാതനായി.മ്യതസംസ്‌കാരം ഇന്ന് (01.08.2021) 3:00 മണി കോളിച്ചാല്‍ സെന്റ് ജോസഫ് ദേവാലയത്തില്‍.ഭാര്യ അന്നമ്മ.മക്കള്‍:ബേബി, ലൂസി, മേരി, ജോസ്, അനിമ്മ, സാബു,…

ചുള്ളിക്കരയിൽ പൊതുമരാമത്ത് അസി.എക്സിക്യൂട്ടിവ് എൻജിനിയറുടെ കാര്യാലയം അനുവദിക്കാൻ സിപിഎം പനത്തടി ഏരിയ സെക്രട്ടറി എം.വി.കൃഷ്ണൻ പൊതുമരാമത്ത് മന്ത്രിക്ക് നിവേദനം നൽകി.

പൂടംകല്ല്: ചുള്ളിക്കരയിൽ പൊതുമരാമത്ത് അസി.എക്സിക്യൂട്ടിവ് എൻജിനിയറുടെ കാര്യാലയം അനുവദിക്കണമെന്ന് ആവശ്യം ശക്തമാകുന്നു.ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട അന്തര്‍ സംസ്ഥാന പാതകളിലൊന്നാണ് കാഞ്ഞങ്ങാട്-പാണത്തൂര്‍-മടിക്കേരി പാത. ഇതേ പാതയില്‍ പാണത്തൂര് നിന്ന് സുള്ള്യയിലേക്കുള്ള അന്തര്‍ സംസ്ഥാന പാതയും കടന്നുപോകുന്നുണ്ട്.…

മണ്ണെണ്ണ വിളക്കിൽ എംഫിൽ വരെ പഠിച്ച അംബികയുടെ വീട്ടിൽ വൈദ്യുതി എത്തിക്കാൻ സഹായവുമായി യുവജന ക്ഷേമബോർഡും ഡിവൈഎഫ് ഐയും

മണ്ണെണ്ണ വിളക്കിൽ എംഫിൽ വരെ പഠിച്ച അംബികയുടെ വീട്ടിൽ വൈദ്യുതി എത്തിക്കാൻ സഹായവുമായി യുവജന ക്ഷേമബോർഡും ഡിവൈഎഫ് ഐയും ബളാംതോട്: മണ്ണെണ്ണ വിളക്കിൽ എം.ഫിൽ വരെ പഠിച്ച ബളാംതോട് മുന്തന്റെമൂലയിലെ കൃഷ്ണൻ എന്നവരുടെ മകൾ…

പനത്തടി സർവീമ്പ് സഹകരണ ബാങ്കിൽ മെംബർമാർക്കുള്ള അംഗ സമാശ്വാസ നിധി ഉദ്ഘാടനം ചെയ്തു.

പനത്തടി സർവീമ്പ് സഹകരണ ബാങ്കിൽ മെംബർമാർക്കുള്ളഅംഗ സമാശ്വാസ നിധി ഉദ്ഘാടനം ചെയ്തു. രാജപുരം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കേരള സർക്കാർ സഹകരണ വകുപ്പ് മുഖേന മാരക രോഗങ്ങൾ ബാധിച്ച സഹകരണ ബാങ്ക് മെമ്പർമാർക്ക്…

ആരോഗ്യ ക്ഷേമ പദ്ധതികളുമായി മാസ്സ്

ആരോഗ്യ ക്ഷേമ പദ്ധതികളുമായി മാസ്സ് കണ്ണൂർ: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാർ സോഷ്യൽ സർവ്വീസ് സൊസൈറ്റി കാരിത്താസ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് കോ വിഡ് 19 സഹായ പദ്ധതിയുടെ ഭാഗമായി കാസർഗോഡ് ജില്ലയിലെ കോടോംബേളൂർ…

സഹോദരങ്ങൾക്ക് സഹായഹസ്തവുമായി മാസ്സ്

രാജപുരം: കോട്ടയം അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യയുമായി സഹകരിച്ചുകൊണ്ട് കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകളില്‍ നടപ്പിലാക്കിവരുന്ന ഭിന്നശേഷി സഹായ പദ്ധതിയുടെ ഭാഗമായി ദുര്‍ഗ്ഗാ…

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (AIIMS) സർക്കാർ പ്രൊപ്പോസലിൽ കാസർകോട് ജില്ലയെ ഉൾപ്പെടുത്തണമന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ഷിനോജ് ചാക്കോ പ്രമേയം അവതരിപ്പിച്ചു.

കാസർകോട് : കേന്ദ്രസർക്കാരിനു മുൻപിൽ സംസ്ഥാനസർക്കാർ നൽകിയിട്ടുള്ള AIIMSന് വേണ്ടിയുള്ള പ്രൊപ്പോസലിൽ കാസർഗോഡ് ജില്ല ഉൾപ്പെട്ടിട്ടില്ല. ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ പിന്നോക്കം നിൽക്കുന്നതും കാലാകാലങ്ങളായി അവഗണിക്കപ്പെടുന്ന തുമായ ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്ന…

ഒടയംചാല്‍ റോട്ടറി ക്ലബ്ബിന് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.

രാജപുരം: ഒടയംചാല്‍ റോട്ടറി ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. റോട്ടറി കെയര്‍ ഡിസ്ട്രിക്ട് ചെയര്‍മാന്‍ കെ.രാജേഷ് കാമത്ത് ഉദ്ഘാടനം ചെയ്തു. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് എ.കെ.റെജീഷ് അധ്യക്ഷനായിരുന്നു. മുന്‍ അസി.ഗവര്‍ണര്‍ ബി.മുകുന്ദ് പ്രഭു മുഖ്യാതിഥിയായി. അസി.ഗവര്‍ണര്‍മാരായ…

കോടോംബേളൂര്‍ പഞ്ചായത്തില്‍ കോവിഡ് കോര്‍കമ്മിറ്റി യോഗം ചേര്‍ന്നു. കൂടുതല്‍ ഇളവുകള്‍ ഇല്ല.

അട്ടേങ്ങാനം : കോടോംബേളൂര്‍ പഞ്ചായത്തു തല കോവിഡ് കോര്‍കമ്മിറ്റി യോഗം ചേര്‍ന്നു.ഗവണ്‍മെന്റ് നിഷ്‌കര്‍ഷിക്കുന്ന നിയന്ത്രണങ്ങള്‍ അതേപടി നടപ്പിലാക്കുന്നതിനു തീരുമാനിച്ചു. പഞ്ചായത്തില്‍ മറ്റ് ഇളവുകള്‍ അനുവദിക്കേണ്ടതില്ലായെന്ന് തീരുമാനിച്ചു. ഗവണ്‍മെന്റ് മാനദണ്ഡങ്ങള്‍ കൃത്യമായ രീതിയില്‍ പൊതുജനങ്ങള്‍ പാലിക്കേണ്ടതാണ്.…