രാജപുരം : കുറ്റിക്കോൽ കളക്കരയിൽ നിയന്ത്രണം വിട്ട കുഴൽ കിണർ ലോറി പിക്കപ്പ് വാനിലിടിച്ച് വാൻ ഡ്രൈവറായ യുവാവ് മരിച്ചു. ഇന്നു രാവിലെ 8 മണിയോടെയാണ് അപകടം. കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30)…
ഇരിയയിൽ മഹാത്മജിയുടെ പൂർണകായ ശില്പം അനാഛാദനം നാളെ’
രാജപുരം: പുല്ലൂർ -ഇരിയ ഗവ. ഹൈസ്കൂളിനു മുന്നിൽ സ്ഥാപിക്കുന്നതിനായി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ആറടി ഉയരമുള്ളപൂർണകായ ശില്പമാണ് നിർമിച്ചു വരുന്നത്. നാലടി ഉയരത്തിലുള്ള ചെങ്കൽ പീഠത്തിന് മുകളിലാണ് വെങ്കല വർണത്തിലുള്ള ഫൈബർ ശില്പം…
കൊട്ടോടി മാവുങ്കാൽ അടുക്കം സ്വദേശിനി ശ്രദ്ധ തമ്പാന് റിപ്പബ്ലിക് ദിന പരേഡ് കാണാൻ അവസരം.
രാജപുരം : പ്രധാനമന്ത്രിയുടെ മൻ കി ബാത് പരിപാടിയിലൂടെ ശ്രദ്ധ നേടിയ കൊട്ടോടി സ്വദേശിനി ശ്രദ്ധ തമ്പാന് റിപ്പബ്ലിക് ദിന പരേഡ് കാണാൻ അവസരം. പരേഡ് കാണാനും ന്യൂഡൽഹിയിലെ ദേശീയ പ്രാധാന്യമുള്ള സ്‌ഥലങ്ങൾ സന്ദർശിക്കാനുമാണ്…
അട്ടേങ്ങാനം ഹെൽത്ത് സെൻ്ററിന് സമീപമുണ്ടായ തീപിടിത്തത്തിൽ റബർ മരങ്ങൾ കത്തി നശിച്ചു.
രാജപുരം : അട്ടേങ്ങാനം ഹെൽത്ത് സെൻ്ററിന് സമീപമുണ്ടായ തീപിടിത്തത്തിൽ റബർ മരങ്ങൾ കത്തി നശിച്ചു. അട്ടേങ്ങാനം കുഞ്ഞിക്കൊച്ചിയിലെ കെ.ചന്ദ്രൻ എന്നയാളുടെ അറുന്നൂറോളം വരുന്ന ടാപ്പിങ്ങ് ചെയ്യുന്ന മരങ്ങളാണ് ഇന്നു രാവിലെ 10 മണിയോടെയുണ്ടായ തീപിടിത്തത്തിൽ…
കള്ളാർ കൃഷിഭവൻ കർഷകർക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു.
രാജപുരം: കള്ളാർ കൃഷിഭവന്റെ നേതൃത്വത്തിൽ ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കർഷകർക്കുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. പാരമ്പര്യ കർഷകനും കർഷക മിത്ര അവാർഡ് ജേതാവുമായ കെ.ടി.ശ്രീധരൻ നമ്പൂതിരിയാണ് പരിശീലന പരിപാടി നയിച്ചത്. ജീവാമൃതം,…
എടത്തോട് ഗവ.യുപി സ്കൂളിൽ
കളിയോടം സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം: എടത്തോട് ശാന്ത വേണുഗോപാൽ മെമ്മോറിയൽ ഗവ.യുപി സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ഭൂപേഷ് ഉദ്ഘാടനം…
റാണിപുരം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ തിരുനാൾ ജനുവരി 25 ന് തുടങ്ങും.
രാജപുരം : റാണിപുരം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ തിരുനാൾ ജനുവരി 25 ന് തുടങ്ങും. 25 ന് രാവിലെ 7 മണിക്ക് വികാരി ഫാ.ജോയി ഊന്നുകല്ലേൽ കൊടിയേറ്റും, തുടർന്ന്…
സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി മെഗാ ക്വിസ് : ജിഎച്ച്എസ്എസ് ബളാന്തോട് ചാമ്പ്യന്മാർ ‘
രാജപുരം: സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി സംസ്ഥാന നിയമപാഠം മെഗാ ക്വിസ് മത്സരത്തിൽ കാസർകോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ജർമ്മിയ…
ബേളൂർ വയനാട്ടു കുലവൻ തെയ്യം: കന്നികലവറക്ക് കുറ്റിയടിച്ചു.
രാജപുരം : 67 വർഷങ്ങൾക്ക് ശേഷം ബേളൂർ താനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ടിന്റെ കന്നികലവറക്ക് കുറ്റിയടിച്ചു. ഗോവിന്ദൻ ആചാരി, രതീഷ് ആചാരി കുഞ്ഞികൊച്ചി എന്നിവർ കാർമികത്വം വഹിച്ചു. ആഘോഷകമ്മിറ്റി ചെയർമാൻ രാജൻ പെരിയ, ജനറൽ…
ഉദയപുരം ദുർഗാ ഭഗവതി ക്ഷേത്രം ഉത്സവം ജനുവരി 23 ന് തുടങ്ങും
രാജപുരം : ഉദയപുരം ദുർഗാ ഭഗവതി ക്ഷേത്രം ഉത്സവം ജനുവരി 23, 24, 25 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികളായ കെ.ദാമോദരൻ നായർ കണ്ടത്തിൽ, കെ.ബി.ബൈജു, എൻ.പി .ബാലസുബ്രമണ്യൻ, കെ.’ഗോപാലൻ വാഴവളപ്പ് എന്നിവർ പത്രസമ്മേളഅറിയിച്ചു. ഇരിവിൽ…
